city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമലംഘകരാകുന്നു; പ്രതിഷേധം ശക്തം

നീലേശ്വരം: (www.kasargodvartha.com 14.10.2017) നിയമം നടപ്പാക്കേണ്ടവര്‍ നടത്തുന്ന നിയമലംഘനം നാട്ടകാരില്‍ അമ്പരപ്പുളവാക്കുന്നു. പുഴ മലിനീകരണം തടയാന്‍ നിയമം കര്‍ശനമാക്കിയപ്പോഴും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് നീലേശ്വരം നഗരസഭയിലെ മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നത് പ്രതിഷേധത്തിന് ഇടവരുത്തി. നഗരശുചീകരണത്തിന് മാതൃകാപദ്ധതികളുമായി രംഗത്തുവന്ന നീലേശ്വരം നഗരസഭയിലെ നഗരമാലിന്യങ്ങള്‍ അപ്പാടെ ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ച് ജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെ നീലേശ്വരം പാലത്തിന് സമീപത്തെ പുഴയോരത്താണ് നിക്ഷേപിക്കുന്നത്.

നേരത്തേ ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്ത് മാലിന്യം തള്ളുന്നത് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതീവ രഹസ്യമായി വീണ്ടും നഗരമാലിന്യങ്ങള്‍ പുഴയില്‍ തള്ളാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതോടെ നീലേശ്വരം ഹൈവേയില്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. നിലവിലെ മത്സ്യമാര്‍ക്കറ്റിനും ജനസാന്ദ്രതയുള്ള സ്ഥലത്തുമാണ് നഗരമാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെങ്കിലും നഗരസഭ അധികൃതര്‍ക്ക് കുലുക്കമില്ല.

പുഴ മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത ശിക്ഷകളോട് കൂടിയ നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് നിയമപ്രകാരം പുഴ മലിനമാക്കുന്നവര്‍ക്കെതിരെ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഈടാക്കുന്ന നിയമമാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. ബോധവല്‍ക്കരണത്തിലൂടെ പുഴ മലിനീകരണം തടയുക എന്നതാണ് ഈ നിയമം കൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട നഗരസഭ തന്നെയാണ് നഗരമാലിന്യങ്ങള്‍ നിക്ഷേപിച്ച് പുഴയെ മലിനമാക്കുന്നത്. ചിറപ്പുറത്ത് ലക്ഷങ്ങള്‍ മുടക്കി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയൊന്നുമില്ല.
ഖരമാലിന്യ സംസ്‌കരണപ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമലംഘകരാകുന്നു; പ്രതിഷേധം ശക്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Protest, waste dump, Waste Dumping to river by Municipal authorities; natives in protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia