city-gold-ad-for-blogger

മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം; പഞ്ചായത്ത് സി സി ടി വി സ്ഥാപിക്കുന്നു

മൊഗ്രാല്‍: (www.kasargodvartha.com 12.07.2017) മൊഗ്രാല്‍ പുഴയിലും പുഴയോരത്തും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ കുമ്പള ഗ്രാമ പഞ്ചായത്ത് സി.സി.ടി.വി സ്ഥാപിക്കുന്നു. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഇതിനായി ഒരു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മൊഗ്രാല്‍ പുഴയിലെ മാലിന്യ നിക്ഷേപത്തിനെതിരെ രണ്ടു പതിറ്റാണ്ടുകളായി സന്നദ്ധ സംഘടനകളും നാട്ടുകാരും പുഴക്ക് നടുവില്‍ ഉപവാസമിരുന്നും, പുഴയില്‍ ജലയാത്ര നടത്തിയും, മൊഗ്രാല്‍ പാലത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തും പുതിയ സമര മുറകള്‍ സംഘടിപ്പിച്ച് അധികൃതരെ പ്രധിഷേധമറിയിച്ചിരുന്നു.

എന്നാല്‍ മാലിന്യ നിക്ഷേപത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. പ്രദേശവാസികളുടെ കാവലായിരുന്നു ഒരു പരിധി വരെ മാലിന്യനിക്ഷേപത്തിനു തടയിട്ടിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പുഴയില്‍ അറവ് മാലിന്യം നിക്ഷേപിക്കാന്‍ വന്നവരെ മൊഗ്രാല്‍ കൊപ്പളം പ്രദേശവാസികള്‍ കൈയ്യോടെ പിടികൂടുകയും വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു.

വൈകിയാണെങ്കിലും കുമ്പള ഗ്രാമ പഞ്ചായത്ത് കണ്ണു തുറന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍. സി.സി.ടി.വി സ്ഥാപിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തെയും ഇതിനു മുന്‍കൈയ്യെടുത്ത പഞ്ചായത്ത് അംഗത്തെയും സന്നദ്ധ സംഘടനകളും നാട്ടുകാരും അഭിനന്ദിച്ചു. പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

Related News:
പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍

പുഴയില്‍ അറവു മാലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി

മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം; പഞ്ചായത്ത് സി സി ടി വി സ്ഥാപിക്കുന്നു


Keywords:  Kasaragod, Kerala, Mogral, news, waste dump, complaint, Natives, Waste dumping; Punchayath will install CCTV

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia