കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മാലിന്യനിക്ഷേപകേന്ദ്രം; ഭീഷണിയായി തെരുവ് നായ്ക്കളും
Dec 21, 2015, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 21/12/2015) പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഒരു മാലിന്യനിക്ഷേപകേന്ദ്രം. പുതിയ ബസ് സ്റ്റാന്‍ഡിന് തെക്കുഭാഗത്ത് കാസര്‍കോട് പ്രസ് ക്ലബ്ബ് കെട്ടിടത്തിലേക്ക് പോകുന്ന റോഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് വന്‍തോതില്‍ മാലിന്യങ്ങള്‍ തളളുന്നത്.
ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ പഴംപച്ചക്കറികളും മറ്റു മാലിന്യങ്ങളും ചാക്കുകളിലും മറ്റും കെട്ടിപ്പൊതിഞ്ഞു കൊണ്ടുവന്നാണ് തള്ളുന്നത്. ഇക്കാരണത്താല്‍ ഇവിടെ കൊതുകുശല്യവും രൂക്ഷമാണ്. സന്ധ്യ മയങ്ങിയാല്‍ ഈ ഭാഗം സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. മദ്യപിച്ച ശേഷം ബിയര്‍ കുപ്പികളും മറ്റും ഇവിടെ അലക്ഷ്യമായി വലിച്ചെറിയുന്നു. മാലിന്യങ്ങള്‍ ഭക്ഷിക്കാനായി കൂട്ടത്തോടെ ഇവിടെ തെരുവ് നായ്ക്കളെത്തുന്നത് പതിവുകാഴ്ചയാണ്.
അടുത്ത കാലം വരെ ഒട്ടിയ വയറുമായി നഗരത്തില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ചാവാലിപ്പട്ടികള്‍ വരെ ഇപ്പോള്‍ തടിച്ചുകൊഴുത്ത് അക്രമാസക്തരായി മാറിയതിന്റെ കാരണം ഈ മാലിന്യകേന്ദ്രമാണ്. നേരെനിന്ന് ഒന്നുമോങ്ങാന്‍ പോലും ശേഷിയില്ലാതിരുന്ന ഇത്തരം നായ്ക്കള്‍ ചുവന്ന നാവ് നീട്ടി അതിശക്തമായി കുരയ്ക്കുമ്പോള്‍ വഴിയാത്രക്കാര്‍ ഭയചകിതരാകുന്നു. സ്ത്രീകളും കുട്ടികളും ഈ ഭാഗത്തേക്ക് വരാന്‍ പോലും മടിക്കുകയാണ്. രാത്രിനേരങ്ങളില്‍ ചുരുങ്ങിയത് അമ്പതോളം നായ്ക്കളെങ്കിലും മാലിന്യകേന്ദ്രപരിസരങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ടാകും. ഇതിന് പുറമെ പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുകയാണ്.

Keywords: Kasaragod, Busstand, Street dog, Press Club, Environmental pollution, Fruits and Vegetable waste, Anti-socials, Town area.