തുരുത്തി ചന്ദ്രഗിരി പുഴയിലെ മാലിന്യ നിക്ഷേപത്തിനെതിരെ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ രംഗത്ത്
Oct 7, 2014, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2014) കാസര്‍കോട് നഗരസഭയിലെ 14-ാം വാര്‍ഡായ ചാല-തുരുത്തി ചന്ദ്രഗിരി പുഴയില്‍ പുറമെ നിന്നും വാഹനങ്ങളിലും മറ്റുമായി മാലിന്യം കൊണ്ടു വന്നു തള്ളുന്നതിനെതിരെ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി രംഗത്ത് വന്നു. വ്യാപകമായ പുഴ കയ്യേറ്റം മൂലം നീരൊഴുക്ക് തടസപ്പെട്ട ചാല-തുരുത്തി ചന്ദ്രഗിരിപ്പുഴയില്‍ വിവാഹത്തിന്റെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കവറുകളും വ്യാപകമായി കൊണ്ടുവന്നു തള്ളുകയാണ്. ഇതു കൂടാതെ കോഴി അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യങ്ങളും പുഴയില്‍ തള്ളുന്നു.
പുഴയില്‍ മാലിന്യം നിറഞ്ഞതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പ്രദേശ വാസികളില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തുരുത്തി ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് റഹീം അബൂബക്കറും എം.എസ്.എഫ് പ്രസിഡണ്ട് സാബിത്തും അധികൃതരോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് നഗരസഭ ചെയര്‍മാനും ഡി.എം.ഒ യ്ക്കും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും 14 -ാം വാര്‍ഡ് കൗണ്‍സിലര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും നിവേദനം നല്‍കി. യൂത്ത് ലീഗ്- എം.എസ്.എഫ് നേതാക്കളായ റഷീദ് തുരുത്തി, റഹീം തുരുത്തി, ഹബീബ് ടി.കെ, സാബിത്ത്, ഷെഫീഖ് തുരുത്തി, സിദ്ദീഖ്, ഹബീബ് എ.എച്ച്, അഷ്ഫാഖ് തുരുത്തി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു
മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പുഴയോരത്ത് സ്‌ക്വാഡുകള്‍ തന്നെ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍. ഇതിന് അധികൃതരുടെ സഹായവും സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Also Read:
വിവാദ പ്രസംഗം: നിതിന്‍ ഗഡ്കരിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Keywords: Kasaragod, Kerala, River, Youth League, MSF, Waste dump, Squad, Standing committee, Chicken, Vegetable,
Advertisement: