കുമ്പളയില്‍ മാലിന്യം കുന്നുകൂടി; ടൗണും പരിസരങ്ങളും പകര്‍ച്ച വ്യാധി ഭീതിയില്‍
Sep 11, 2014, 09:45 IST
കുമ്പള: (www.kasargodvartha.com 11.09.2014) മാലിന്യനീക്കത്തിന് മാസങ്ങളായി നടപടികളില്ലാത്ത കുമ്പള ടൗണില്‍ മാലിന്യം കുന്നുകൂടുകയും, മഴയില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിയുകയും ചെയ്തതോടെ ടൗണും പരിസര പ്രദേശങ്ങളും പകര്‍ച്ച വ്യാധി ഭീഷണിയിലായി.
ഇന്റര്‍ലോക്ക് ചെയ്ത് ഗതാഗത യോഗ്യമാക്കിയ കുമ്പള സ്‌കൂള്‍ റോഡിലും പുതുതായി നിര്‍മ്മിച്ച ഓവുചാലിലുമാണ് സമീപത്തെ പഴം, പച്ചക്കറി കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാലിന്യം നിക്ഷേപിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അതിന് കടലാസിന്റെ വില മാത്രമാണ് വ്യാപാരികള്‍ കാണുന്നത്. വൈകുന്നേരമായാല്‍ റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.
പോലീസ് സ്‌റ്റേഷന്‍-കുമ്പള ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫീസ് റോഡില്‍ മാലിന്യം ചീഞ്ഞളിയുകയാണ്. ഇവിടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ചെടികള്‍ വളരുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനു സമീപം ഒരു കെട്ടിടത്തിന്റെ മറവിലാണ് മാലിന്യ നിക്ഷേപം. ഇവിടെയും പഴം, പച്ചക്കറി കടകളില്‍ നിന്നും മറ്റു വ്യപാര സ്ഥാപനങ്ങളില്‍ നിന്നുമാണ് വ്യാപാരം നടത്തുന്നവര്‍ക്കും ടൗണിലെത്തുന്ന ജനങ്ങള്‍ക്കും ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ജില്ലയെ മാലിന്യ വിമുക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇത് പ്രഖ്യാപനത്തിലല്ലാതെ പ്രവൃത്തിയില്‍ കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വാര്‍ഡുകള്‍ തോറും മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും പഞ്ചായത്ത് തലത്തില്‍ തന്നെ സംവിധാനമൊരുക്കാന്‍ കുമ്പള അടക്കമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. വര്‍ഷം തോറും ബഡ്ജറ്റില്‍ ഗ്രാമപഞ്ചായത്തുകള്‍ മാലിന്യ സംസ്‌കരണത്തിന് ഫണ്ട് നീക്കിവെക്കുമെന്നല്ലാതെ അതിനായുള്ള ഗൗരവമായ നടപടി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാറില്ല. മാലിന്യ നിക്ഷേപം തടയാന്‍ കുമ്പളയില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന തീരുമാനവും നടപ്പിലായിട്ടില്ല.
കുമ്പളയിലെ ഓവുചാലുകളില്‍ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യാനും, മാലിന്യം തള്ളുന്നത് തടയാനും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടി വേണമെന്നാണ് ടൗണിലെത്തുന്ന ജനങ്ങളുടേയും നാട്ടുകാരുടെയും ആവശ്യം.
Also Read:
അമിത് ഷായ്ക്കെതിരെയുള്ള കുറ്റപത്രം കോടതി മടക്കി അയച്ചു
Keywords: Kasaragod, Kerala, Kumbala, Wastage-dump, Kumbala Town, Panchayath, Waste dumped in Kumbala town.
Advertisement: