ബേക്കല്‍ടൂറിസം കേന്ദ്രത്തിനു സമീപം അറവ് മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നു
Mar 26, 2012, 16:09 IST
ബേക്കല്‍: ബേക്കല്‍ പുഴയില്‍ വന്‍ തോതില്‍ അറവ് മാലിന്യങ്ങളും മറ്റും തള്ളുന്നു. അറവ് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ചാക്കുകളിലാക്കിയാണ് പുഴയില്‍ തള്ളുന്നത്.
ഇതിനു പുറമെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുള്ള മാലിന്യങ്ങളും കല്യാണ വീടുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പുഴയില്‍തള്ളുന്നു. പുഴ മലിനമാകുന്നതിനു പുറമെ പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി ഇതുമൂലം നിലനില്‍ക്കുന്നുണ്ട്.
പുഴയോരത്ത് കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്നായി തെരുവ് നായ്ക്കളും കാക്കകളും കൂട്ടത്തോടെ ഇവിടെയെത്തുന്നുണ്ട്. മൃഗാവശിഷ്ടങ്ങളും മറ്റും ഭക്ഷിച്ച് തടിച്ചു കൊഴുക്കുന്ന നായ്ക്കള്‍ നാട്ടുകാര്‍ക്കും ഭീഷണിയായി. കോടികള്‍ ചിലവിട്ട് വൃത്യസ്തടൂറിസം പദ്ധതികള്‍ സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലാണ് ബേക്കല്‍പുഴ മാലിന്യഭീഷണി നേരിട്ടുന്നത്.

Keywords: Waste, BekalRiver, Bekal