റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓവുചാലില്‍ മാലിന്യം കത്തിക്കുന്നത് പതിവ്; ശ്വാസംമുട്ടി നഗരവാസികള്‍
Jan 17, 2019, 15:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓവുചാലില്‍ പതിവായി മാലിന്യം കത്തിക്കുന്നത് നഗരത്തെ ശ്വാസംമുട്ടിക്കുന്നു. റെയില്‍വേ പാളത്തോടു ചേര്‍ന്നുള്ള ഓവുചാലിലാണ് പതിവായി മാലിന്യം കത്തിക്കുന്നത്. ഇവിടെ നിന്നും ഉയരുന്ന പുക നഗരത്തില്‍ മുഴുവന്‍ വ്യാപിക്കുന്നു. ഫ്ളാറ്റ്ഫോമില്‍ തീവണ്ടി കാത്തിരിക്കുന്നവര്‍ക്കും, തീവണ്ടി യാത്രക്കാര്‍ക്കു പുറമെ മത്സ്യ മാര്‍ക്കറ്റില്‍ പോലും പുക പടര്‍ന്ന് മത്സ്യ വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ശ്വാസ തടസ്സം ഉണ്ടാക്കുന്നു.
തീവണ്ടി കടന്നുപോകാന്‍ ഗേറ്റടക്കുമ്പോള്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ യാത്രക്കാരും പുക മൂലം പൊറുതിമുട്ടുകയാണ്. ഇറച്ചി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാം കത്തിക്കുന്നവയില്‍ ഉള്‍പ്പെടുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവിക്കേണ്ടി വരുന്നത്.
Keywords: Waste burning affects peoples, Kanhangad, Kasaragod, Railway station, Waste, Train, Plastic, News, Kerala.

റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്താണ് മാലിന്യം കത്തിക്കുന്നത്. ഇതിനെതിരെ അടിയന്തിര നടപടി വേണമെന്ന് പരിസരവാസികളും യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Waste burning affects peoples, Kanhangad, Kasaragod, Railway station, Waste, Train, Plastic, News, Kerala.