city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിനെ കണ്ട് ടെറസില്‍ നിന്നും ചാടിയ വാറണ്ടു പ്രതിയുടെ കാലൊടിഞ്ഞു

പോലീസിനെ കണ്ട് ടെറസില്‍ നിന്നും ചാടിയ വാറണ്ടു പ്രതിയുടെ കാലൊടിഞ്ഞു
ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന നിരവധി വധശ്രമകേസുകളില്‍ വാറണ്ട് പ്രതിയായ യുവാവ് പോലീസ് പിടിയില്‍നിന്നും രക്ഷപ്പെടാന്‍ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. പിറകെയെത്തിയ പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ യുവാവ് വീടിന്റെ ടെറസില്‍ കയറുകയും താഴേക്ക് ചാടുകയും ചെയ്തു. ഉദുമ പടിഞ്ഞാറിലെ കൊവ്വല്‍ വളപ്പില്‍ അബ്ദുള്‍ റഹ്മാന്‍ എന്ന അന്തുമായിയാണ് (27) വ്യാഴാഴ്ച ഉച്ചയോടെ അയല്‍വാസിയായ സുലൈമാന്റെ വീടിന്റെ ടെറസില്‍നിന്നും താഴേക്ക് ചാടിയത്. കാലൊടിഞ്ഞതിനെ തുടര്‍ന്ന് ഓടാന്‍ കഴിയാതെ മുടന്തി നീങ്ങിയ അബ്ദുള്‍ റഹ്മാനെ ബേക്കല്‍ എസ്‌ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ്‌ചെയ്തു.

ഉദുമ പടിഞ്ഞറിലെ ഗോപാലന്റെ മകന്‍ കെ. ഗണേശന്‍(33), പടിഞ്ഞാര്‍ കോറമ്പത്ത് ഹൗസിലെ അപ്പുവിന്റെ മകന്‍ കെ വി അമ്പാടി, ബേവൂരി വാണിയംവളപ്പിലെ അമ്പാടിയുടെ മകന്‍ വി വി രതീഷ് എന്നിവരെ മാരകായുധങ്ങളുമായി ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അബ്ദുള്‍ റഹ്മാന്‍. 2011 സെപ്തംബര്‍ 12 നാണ് ബേക്കല്‍ പുതിയ കടപ്പുറം ജംഗ്ഷനില്‍വെച്ച് അബ്ദുള്‍ റഹ്മാന്‍ ഉള്‍പ്പെടുന്ന സംഘം ആക്രമിച്ചത്. ഗണേശന്‍ കെഎല്‍ 60 -4527 നമ്പര്‍ ഓട്ടോയില്‍ വരുമ്പോള്‍ അബ്ദുള്‍ റഹ്മാന്‍ അടക്കമുള്ളവര്‍ ഓട്ടോ തടഞ്ഞ് ഇരുമ്പ് വടികൊണ്ട് ഗണേശന്റെ തലയ്ക്കടിച്ചുവെന്നാണ് കേസ്.

2011 ഒക്‌ടോബര്‍ നാലിനാണ് അമ്പാടിയെ ഉദുമയില്‍വെച്ച് അബ്ദുള്‍ റഹ്മാനും സംഘവും ആക്രമിച്ചത്. രതീഷിനെ ബേവൂരിയില്‍വെച്ച് 2011 ഫെബ്രുവരി 11 ന് വടിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അബ്ദുള്‍ റഹ്മാന്‍ പ്രതിയാണ്. ഈ കേസുകളില്‍ അബ്ദുള്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും റിമാന്റില്‍ കഴിയുന്നതിനിടെ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ അബ്ദുള്‍ റഹ്മാന്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് മുങ്ങുകയായിരുന്നു.

ഇതേതുടര്‍ന്ന് പോലീസ് റിപ്പോര്‍ട്ട് പ്രകാരം അബ്ദുള്‍ റഹ്മാനെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണുണ്ടായത്. പിന്നീട് ഗള്‍ഫിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം നാട്ടിലെത്തുകയായിരുന്നു. ഈവിവരമറിഞ്ഞ ബേക്കല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അബ്ദുള്‍ റഹ്മാനെ പിടികൂടാന്‍ മൗവ്വല്‍ വളപ്പിലെ വീട്ടിലെത്തിയതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു. അയല്‍വാസിയായ സുലൈമാന്റെ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ ഓടിക്കയറിയതോടെ പോലീസ് പിറകെയെത്തുകയും പ്രതി ഈ വീടിന്റെ ടെറസിലേക്ക് ഓടിക്കയറി താഴേക്ക് ചാടുകയുമാണുണ്ടായത്. കാലൊടിഞ്ഞ അബ്ദുള്‍ റഹ്മാന് ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം പോലീസ് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Warrants accuse, Leg broken, Bekal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia