അക്രമം ഉള്‍പെടെ അഞ്ചോളം വാറണ്ടു കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി
Sep 25, 2016, 10:59 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2016) അക്രമം ഉള്‍പെടെ അഞ്ചോളം വാറണ്ടു കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കീഴൂരിലെ അബ്ദുല്‍ ഹമീദി (30)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രി കാസര്‍കോട് ടൗണില്‍ വെച്ചാണ് അബ്ദുല്‍ ഹമീദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഹമീദിനെതിരെ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നാലും കാസര്‍കോട് സ്‌റ്റേഷനില്‍ ഒന്നും കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട്ട് ഒരു യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച കേസില്‍ പ്രതിയാണ് അബ്ദുല്‍ ഹമീദ്. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും അബ്ദുല്‍ ഹമീദ് പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു.
പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹമീദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയാണുണ്ടായത്. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ അഡീ. എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഹമീദിനെ പിടികൂടിയത്.

Keywords: Kasaragod, Kerala, Attack, Assault, Police, case, Accuse, arrest, Warrant case accused arrested, Kizhur, Youth, Kasaragod Town police.