മണല്‍ കടത്ത് കേസിലെയും പോലീസിനെ ആക്രമിച്ച കേസിലെയും വാറണ്ട് പ്രതിയായ കാസര്‍കോട് സ്വദേശി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍
Nov 6, 2017, 10:04 IST
കാസര്‍കോട്: (www.kasargodvartha.com 06/11/2017) മണല്‍ കടത്ത് കേസിലെയും പോലീസിനെ ആക്രമിച്ച കേസിലെയും വാറണ്ട് പ്രതിയായ കാസര്‍കോട് സ്വദേശി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ബേക്കല്‍ കീഴൂരിലെ സി.എ അബ്ദുല്‍ റാഷിഫിനെ (22)യാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്. 2012 ല്‍ മണല്‍ കടത്തിയ കേസിലെയും പോലീസിനെ ആക്രമിച്ച കേസിലെയും വാറണ്ട് പ്രതിയാണ് അബ്ദുല്‍ റാഷിഫ്.
മണല്‍ കടത്തു കേസില്‍ അറസ്റ്റു ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ റാഷിഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസിലകപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ റാഷിഫ് ഗള്‍ഫില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തുകയായിരുന്നു. സംശയം തോന്നിയ എമിഗ്രേഷന്‍ അധികൃതര്‍ റാഷിഫിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലെ വാറണ്ട് പ്രതിയാണെന്ന് വ്യക്തമായത്.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘം ഡല്‍ഹിയിലെത്തി റാഷിഫിനെ കസ്റ്റഡിയില്‍ വാങ്ങുകയും ഞായറാഴ്ച നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ റാഷിഫിനെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Airport, Arrest, Case, Police, Court, Custody, News, Warrant case accused arrested in Delhi Airport.
< !- START disable copy paste -->