വധശ്രമം, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങി മൂന്നോളം കേസുകളില്‍ വാറണ്ട് പ്രതിയായ കാസര്‍കോട് സ്വദേശി നെടുമ്പോശ്ശേരിയില്‍ പിടിയില്‍
Apr 29, 2016, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2016) വധശ്രമവും ബ്ലാക്ക്‌മെയിലിംഗുമടക്കം കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളില്‍ വാറണ്ട് പ്രതിയായ യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയിലായി. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ സമദ് എന്ന ഷംസുവിനെ(27)യാണ് വ്യാഴാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രതിയെ പിന്നീട് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത് രവീന്ദ്രന് കൈമാറി.
2008ല്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കാസര്‍കോട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഓട്ടോഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2011ല്‍ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ വാഹനത്തില്‍ കടത്തിയ കേസിലും ഷംസു പ്രതിയാണ്. 2012ല്‍ നിലേശ്വരം സ്വദേശിയായ യുവാവിനെ യുവതിയെ ഉപയോഗിച്ച് ഫോണില്‍ സംസാരിപ്പിക്കുകയും കാസര്‍കോട്ടേക്ക് വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലും ഷംസു പ്രതിയാണ്. ഈ കേസുകളിലെല്ലാം ഷംസു പോലീസിനെയും കോടതിയെയും കബളിപ്പിച്ച് മുങ്ങുകയും പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയുമായിരുന്നു.
ഷംസുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു കേസില്‍ ഷംസുവിനെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ വ്യാഴാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഷംസു പിടിയിലായത്. ഷംസുവിനെതിരെ പോലീസ് നേരത്തെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായ ഷംസുവിനെ തുടര്‍ന്ന് കാസര്‍കോട് പോലീസിന് കൈമാറുകയായിരുന്നു. ഷംസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Blackmail, Arrest, Accuse, Airport, Kasaragod, Kochi, Murder-attempt, Shamsu, Uliyathadukka, Bilal Nagar, Nedumbashery.