ജോസി ചെറിയാനെ ആക്രമിച്ച കേസിലെ വാറണ്ട് പ്രതി അറസ്റ്റില്‍
Jul 11, 2012, 15:58 IST
ബേക്കല്‍: ഡി വൈ എസ് പി ജോസി ചെറിയാനെ ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കുകയും ചെയ്ത കേസിലെ വാറണ്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര കീക്കാനത്തെ സഞ്ജീവനെയാണ് (30) ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
സഞ്ജീവനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2011 ഏപ്രില്‍ 30ന് ചേറ്റുകുണ്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കല്ലേറുമുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ അന്നത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ചിലര്‍ അക്രമിക്കുകയായിരുന്നു.
ജോസി ചെറിയാനെ ആക്രമിച്ച സംഘം പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസിനെ ആക്രമിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും സഞ്ജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണുണ്ടായത്. കേസിലെ ഏതാനും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഒളിവില്‍ കഴിയുകയായിരുന്ന സഞ്ജീവനെതിരെ പോലീസ് റിപ്പോര്‍ട്ട് പ്രകാരം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

Keywords: Warrant accuse, Arrast, Bekal, Kasaragod