city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

കാസര്‍കോട്: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 2 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ മത്സരത്തില്‍ വിജയിയായ ഉളിയത്തടുക്കയിലെ നവാസിന് കാസര്‍കോട്ട് പൗരാവലിയുടെ ഉജ്ജ്വല സ്വീകരണം.  ഞായറാഴ്ച വൈകുന്നേരത്തോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ നവാസിനെ സ്വീകരിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, കലാ-സാംസ്‌കാരിക സംഘടന നേതാക്കളും ബന്ധുക്കളും നിരവധി നാട്ടുകാരും എത്തി.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, രാജീവന്‍ നമ്പ്യാര്‍, അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ്മാന്‍, ഐ.എന്‍.എല്‍. നേതാക്കളായ അസീസ് കടപ്പുറം, സിദ്ദീഖ് ചേരങ്കൈ, ഹൈദര്‍ കുളങ്ങര, എ.എം. ജലീല്‍, ഹനീഫ് തുരുത്തി, അഷ്‌റഫ്, ആസിഫ് പാടലടുക്കം, സെമീര്‍ പാറക്കട്ട, മലബാര്‍ ഐക്യവേദിയുടെ ഹമീദ് കോളിയടുക്കം, ഷാഫി ചെമ്പിരിക്ക, മുഹമ്മദ്, റിയാസ് നായമാര്‍മൂല, അസീസ്, ഉമ്മാസിന്റെ മുഹമ്മദ്, മന്‍സൂര്‍ കാഞ്ഞങ്ങാട്, ഇസ്മാഈല്‍ തളങ്കര, ബഷീര്‍ സി.എച്ച്, യു.എ. അലി, ടി.എ. അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവരും നവാസിന്റെ മാതാവ് ഫാത്വിമ, സഹോദരി റംസീന, മറ്റു ബന്ധുമിത്രാതികളും, നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് പൂച്ചെണ്ടുകള്‍ നല്‍കിയും ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചും നവാസിന്ഉജ്ജ്വല
വരവേല്‍പ് ഒരുക്കിയത്.

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

ഏറനാട് എക്‌സ്പ്രസില്‍ വൈകുന്നരം നാലുമണിയോടെ കാസര്‍കോട്ടെത്തിയ നവാസിനെ സ്വീകരണ ശേഷം തുറന്ന ജീപ്പില്‍ ബാന്‍ഡു മേളയുടെയും പാട്ടിന്റെയും അകമ്പടിയോടെ ഉളിയത്തടുക്കയിലേക്ക് ആനയിച്ചു. ഞായറാഴ്ച രാവിലെയാണ് നവാസ് കോഴിക്കോട് വിമാനത്തിലെത്തിയത്. വെള്ളിയാഴ്ച അബൂദാബിയില്‍ നടന്ന മൈലാഞ്ചി സീസണ്‍ 2 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫൈനല്‍ മത്സരത്തില്‍ അക്ബര്‍ തൃശൂര്‍, റിജിയ എറണാകുളം, അല്‍സാബിത്ത് തൃശൂര്‍, കീര്‍ത്തന സൗദി അറേബ്യ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് നവാസ് വിജയകിരീടം ചൂടിയത്. ഉളിയത്തടുക്കയിലെ സലാം-ബീഫാത്വിമ ദമ്പതികളുടെ മകനായ നവാസ് ചെറുപ്പത്തിലേ സംഗീത പരിപാടികളിലും മാപ്പിളപ്പാട്ട് പ്രോഗ്രാമുകളിലും പങ്കെടുത്ത് കാസര്‍കോട്ട് ഏറെ പ്രശസ്തനാണ്.

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം

'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം


Keywords: Nawas,  Abudhabi, Winner, Reality Show, Kasaragod, Uliyathaduka, Kerala, Gulf, Mappilapatt, Nawas, Final, Kasaragod Powravali, Ummas, Program, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia