മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് 15ന്: സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
May 8, 2012, 12:00 IST
കാസര്‍കോട്: ജില്ലയിലെ മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ്, ബാലനടുക്കം, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ 09-ാം വാര്‍ഡ് കൊടവലം, വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് ബോര്‍ക്കള എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് മെയ് 15-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. പ്രസ്തുത നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതു സ്ഥാപനങ്ങള്‍ക്കും 15-നും പ്രസ്തുത നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 14, 15 തീയ്യതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കൂടാതെ പ്രസ്തുത മണ്ഡലങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനാവശ്യമായ സൌകര്യം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍, തൊഴിലുടമകള്‍ ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Keywords: Ward election, Muliyar panchayath, Kasaragod