വഖഫ് ബോര്‍ഡിന്റെ നിയമാനുസൃത സമീപനങ്ങള്‍ മഹല്ല് ജമാഅത്തിന്റെ നന്മക്ക് വേണ്ടി: ബി എം ജമാല്‍
Oct 29, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 29/10/2016) കേരള വഖഫ് ബോര്‍ഡ് മഹല്ലുകളുടെ മിത്രമാണെന്നും അതിന്റെ നിയമാനുസൃത സമീപനങ്ങള്‍ മഹല്ല് ജമാഅത്തിന്റെ നന്മക്ക് വേണ്ടിയാണെന്നും കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി ബി എം ജമാല്‍ പറഞ്ഞു. കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വഖഫ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വഖഫ് ബോര്‍ഡ് മുഖേന മഹല്ല് ജമാഅത്തിന്റെ സാക്ഷ്യപത്രത്തോട് കൂടി അപേക്ഷിക്കുന്ന ചികിത്സാ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങി സാമൂഹ്യ സുരക്ഷാ പദ്ധതി പരമാവധി ഉപയോഗിക്കുന്നതിന് മഹല്ല് ജമാഅത്തുകള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി വി സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ബി എം ജമാലിന് ചെര്‍ക്കളം അബ്ദുല്ല ഉപഹാരം നല്‍കി. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എന്‍ എ അബൂബക്കര്‍, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, എം എ അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, എം എ മജീദ് പട്‌ള പ്രസംഗിച്ചു. ഹാശിം ദാരിമി പ്രാര്‍ത്ഥന നടത്തി.
Keywords : Seminar, Inauguration, Kasaragod, BM Jamal, Waqf board seminar conducted.