പിടികിട്ടാപ്പുള്ളിയായ യുവാവ് ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍
May 3, 2012, 17:54 IST
ബേക്കല്‍: അക്രമ കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവ് ആറ് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. പനയാല്‍ പുതിയ വളപ്പിലെ കെ ജയനെയാണ് (30) ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. 2006ല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതിയാണ് ജയന്‍. ഈ കേസില്‍ ഒളിവില്‍ പോയ ജയനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതു സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഗള്‍ഫിലേക്ക് കടന്ന ജയന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ വിവരമറിഞ്ഞ് പോലീസ് പ്രതിയെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.
ജയനെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. വാറണ്ട് പ്രതികളെ പിടികൂടാന്‍ ബേക്കല്‍ പോലീസ് കര്‍ശനമായ നടപടി ആരംഭിച്ചിട്ടുണ്ട്.
ജയനെ വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. വാറണ്ട് പ്രതികളെ പിടികൂടാന്‍ ബേക്കല്‍ പോലീസ് കര്‍ശനമായ നടപടി ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Bekal, Arrested, Police.