പിടികിട്ടാപ്പുള്ളി 9 വര്‍ഷത്തിന് ശേഷം കുടുങ്ങി
Sep 8, 2012, 22:50 IST
ബേക്കല്‍: കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയെയും കുട്ടിയെയും മര്‍ദിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ ഒമ്പത് വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
ഉദുമ കൂളിക്കുന്നിലെ കെ.ആര്. ചന്ദ്രനെ(37)യാണ് ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. ചന്ദ്രനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബാര വട്ടംകോട്ടെ ഇ ലക്ഷ്മി(35)യുടെ പരാതി പ്രകാരമാണ് ചന്ദ്രനെതിരെ പോലീസ് ഒമ്പത് വര്‍ഷം മുമ്പ് കേസെടുത്തിരുന്നത്.
1995 സെപ്തംബര്‍ 10 ന് കാഞ്ഞങ്ങാട് കര്‍പ്പൂരേശ്വര ക്ഷേത്രത്തിലാണ് ചന്ദ്രനും ലക്ഷ്മിയും വിവാഹിതരായത്. വിവാഹ വേളയില്‍ ലക്ഷ്മിയുടെ വീട്ടുകാര്‍ ചന്ദ്രന് ആറ് പവന് സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. 1996 മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്രന് ലക്ഷ്മിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
പീഡനം സഹിക്കാനാകാതെ ലക്ഷ്മി പെണ്കുഞ്ഞിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയെങ്കിലും ചന്ദ്രന് അവിടെ വന്നും യുവതിയെയും കുട്ടിയെയും ഉപദ്രവിക്കുകയായിരുന്നു. 2003 ജനുവരി നാലിന് രാത്രി ചന്ദ്രന് ലക്ഷ്മിയുടെ വീട്ടിലെത്തി തനിക്ക് ഗള്‍ഫിലേക്ക് പോകാനായി ഒരു ലക്ഷം രൂപ നല്കണമെന്നാവശ്യപ്പെട്ടു. പണമില്ലാത്തതിനാല്‍ നല്‍കാനാവില്ലെന്ന് വീട്ടുകാര്‍ അറിയിച്ചപ്പോള്‍ പ്രകോപിതനായ ചന്ദ്രന് ലക്ഷ്മിയെയും മകളെയും മര്‍ദിക്കുകയായിരുന്നു.
ഇതിനു ശേഷം തിരിച്ചു പോയ ചന്ദ്രന് മറ്റൊരു വിവാഹത്തിനുള്ള ഒരുക്കം നടത്തുന്ന വിവരമറിഞ്ഞതോടെലക്ഷ്മി ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒളിവില്‍ പോയ ചന്ദ്രനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് പോലീസ് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനെ ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Keywords: Kasaragod, Bekal, Arrest, Police, Case, Udma, Kerala, K.R. Chandran