city-gold-ad-for-blogger

ട്രെയിനില്‍ പോലീസ് സംവിധാനം ശക്തമാക്കണം: എം.എസ്.എഫ്

ട്രെയിനില്‍ പോലീസ് സംവിധാനം ശക്തമാക്കണം: എം.എസ്.എഫ്
കാസര്‍കോട്: ട്രെയിനില്‍ റാഗിംഗ് വര്‍ദ്ധിച്ചു വരുന്ന സ്ഥിതിക്ക് പോലീസ് സംവിധാനം ട്രെയിനില്‍ ശക്തമാക്കണമെന്ന് എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ കില്ലിങ്കാല്‍, ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു. പല വിദ്യാര്‍ത്ഥികളും ക്രൂരമായ റാഗിംഗിന് ഇരയാകുമെങ്കിലും ഭീഷണിയും അക്രമവും തുടര്‍ പഠനവും ഭയന്ന് പരാതിപ്പെടാറില്ല.

പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് പോലീസ് ഇതിനെതിരെ രംഗത്തിറങ്ങുന്നത്. റാഗിംഗ് ഇരയാകുന്ന ചില വിദ്യാര്‍ത്ഥികള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ ശക്തമായ പോലീസ് സംവിധാനം ഉറപ്പു വരുത്തണമെന്നും കഴിഞ്ഞ ദിവസം സൗകാര്യ കോളേജ് വിദ്യാര്‍ത്ഥിയായ ഇബ്രാഹീം അസ്ഹറിനെ റാഗിംഗ് ചെയ്തവര്‍ക്കെതിരെ നടപടി കൈകൊള്ളണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Police security, Train, MSF, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia