മതിലിടിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്
Sep 17, 2017, 23:18 IST
ബേക്കല്‍: (www.kasargodvartha.com 17.09.2017) മതിലിടിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ബേക്കല്‍ ഇല്യാസ് നഗര്‍ ജുമാ മസ്ജിദിന് മുന്‍വശമുള്ള റോഡിനടുത്ത ക്വാട്ടേഴ്‌സിന്റെ മതിലാണ് കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്. കുറിച്ചിക്കുന്നിലെ മൊയ്തുവിന്റെ ഭാര്യ മറിയ കുഞ്ഞി (50) മകന്റെ ഭാര്യ സഫരിയ്യ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്യാണ വീട്ടില്‍ പോയി തിരിച്ച് വരികയായിരുന്നു ഇരുവരും.
ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ കൂടെ കുട്ടികള്‍ ഉണ്ടായതിനാല്‍ കുട്ടികള്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കാമെന്ന സംശയത്തില്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധിച്ചിരുന്നു.
പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ അപകടാവസ്ഥയിലുള്ള മതില്‍ പൂര്‍ണമായും പൊളിച്ചുനീക്കി. ഇവിടെയുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, Collapse, Injured, Hospital, Woman, Kasaragod, Rain, Ilyas Nagar, Wall.