നടപ്പാലം തകര്‍ന്ന് നാല് സ്ത്രീകള്‍ക്ക് പരിക്ക്
Jun 25, 2016, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.06.2016) ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മഞ്ചക്കാടില്‍ നടപ്പാലം തകര്‍ന്ന് തോട്ടില്‍ വീണ് നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കൊന്നക്കാട് സ്വദേശിനികളായ ശൈലജ (45), രാധിക(37), ലക്ഷ്മി(45), ബിന്ദു(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മഞ്ചിച്ചാല്‍ തോടിന് കുറുകെ ഒരു വര്‍ഷം മുമ്പ് നിര്‍മ്മിച്ച നടപ്പാലമാണ് തകര്‍ന്നു വീണത്. ദിവസവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 100 കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന നടപ്പാലമാണിത്. നാല് സ്ത്രീകളും മഞ്ചിച്ചാല്‍ തോടിന് അക്കരെയുള്ള തോട്ടത്തിലേക്ക് ജോലിക്ക് പോകാന്‍ നടപ്പാലത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പാലം നെടുകെ പിളര്‍ന്ന് സ്ത്രീകള്‍ സഹിതം തോട്ടിലേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടില്‍ ഒഴുക്ക് കുറവായതിനാലാണ് സ്ത്രീകള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നുപോകുന്ന സമയത്തായിരുന്നു അപകടമെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.
പാലം നിര്‍മ്മാണത്തില്‍ നടന്ന ക്രമക്കേടാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Keywords: Kasaragod, Injured, Kanhangad, Balal, Saturday, Panchayath, Morning, Students, School, Hospital, Walking Bridge collapse ; 4 injured.