city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഷ്‌റഫിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി കൊച്ചിയില്‍ ഒരു കാസര്‍കോടന്‍ കൂട്ടായ്മ

അഡ്വ. വി എം മുനീര്‍

(www.kasaragodvartha.com 27.02.2020)   
കാസര്‍കോട് നിന്ന് എറണാകുളത്ത് എത്തുന്നവര്‍ക്കുള്ള അത്താണിയായിരുന്നു അഷ്‌റഫ്. അഷ്‌റഫിന്റെ തണലും തലോടലും ലഭിച്ചവര്‍ നിരവധിയാണ്. രോഗികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കും എറണാകുളത്തെത്തുന്നവര്‍ക്ക് ആശ്രയമായിരുന്ന അഷ്‌റഫിന്റെ സ്വപ്‌നമായിരുന്നു കാസര്‍കോട്ടുകാരുടെ കൂട്ടായ്മ. അതിവിടെ പൂവണിയുകയാണ്. 'വേക്ക്' ലൂടെ, അഷ്‌റഫിന്റെ ഓര്‍മയ്ക്കായ്.

എല്‍ ഡി എന്‍ ഐ ഒ മൊബൈല്‍ ആക്‌സസറീസിന്റെയും യു ഡി ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട്- എറണാകുളം (വേക്ക്) കാസര്‍കോട് സംഗമം -2020 ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം തമ്മനം ഡി ഡി റിട്രീറ്റില്‍ നടന്നു.

അഷ്‌റഫിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി കൊച്ചിയില്‍ ഒരു കാസര്‍കോടന്‍ കൂട്ടായ്മ

കാസര്‍കോടിന്റെ പെരുമ വിളിച്ചോതി കൊച്ചിയുടെ തീരത്ത് നടന്ന പരിപാടിയില്‍ കാസര്‍കോട്ടുകാര്‍ ആഘോഷത്തിമര്‍പ്പിലായിരുന്നു. ഏറെക്കാലത്തെ അവരുടെ ആഗ്രഹം നിറവേറിയതിന്റെ സന്തോഷം. ഒരു കാസര്‍കോടന്‍ കൂട്ടായ്മ അവരുടെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവുമായിരുന്നു. ദിവംഗതനായ പ്രമുഖ ബിസിനസുകാരന്‍ എ കെ അഷ്‌റഫിന്റെ ഓര്‍മ്മകള്‍ അയവിറക്കി ആയിരത്തോളം അംഗങ്ങളുള്ള വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട്- എറണാകുളം സംഘടിപ്പിച്ച കാസര്‍കോട് സംഗമത്തില്‍ അവിചാരിതമായാണ് ഈ വിനീതനും പങ്കെടുക്കുന്നത്. ഒരു സ്വകാര്യാവശ്യത്തിന് വേണ്ടിയാണ് എറണാകുളം പട്ടണത്തിലെത്തിയത്.

രിപാടിയില്‍ പങ്കെടുക്കാനുള്ള സമയവും സാഹചര്യവുമൊത്തു വന്നു. അഞ്ചു മണിക്ക് തന്നെ പരിപാടിയുടെ ആദ്യ സെഷന്‍ തുടങ്ങിയിരുന്നു. വെയ്ക് കുടുംബാഗംങ്ങളുടെ കലാ പ്രകടനങ്ങളും തംബോലയടക്കമുള്ള വിവിധയിനം ഗെയിമുകളും. ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പലരും പരസ്പരം പരിചയപ്പെടലിന്റെയും, ബന്ധം പുതുക്കലിന്റെയും തിരക്കിലായിരുന്നു. ഇടക്കിടെ ആലപിക്കുന്ന പ്രൊഫഷണല്‍ ഗായകരുടെ ഈണത്തിന് നൃത്തം വെക്കാന്‍ കൊച്ചു കുട്ടികളുടെ മത്സരമായിരുന്നു.

അഷ്‌റഫിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി കൊച്ചിയില്‍ ഒരു കാസര്‍കോടന്‍ കൂട്ടായ്മ

സദസിലിരിക്കുന്ന പലരും താളം വെക്കുന്ന കാഴ്ചയും കാണാം. മുന്‍നിരയില്‍ വിശിഷ്ടാതിഥികള്‍ക്ക് ഒരുക്കിയിരിക്കുന്ന ഡ്രൈ ഫ്രൂട്ട്‌സ് കൊറിക്കുന്ന തിരക്കിലാണ് ചിലര്‍. നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും തിരക്കുകയാണ് പരസ്പരം. എട്ടു മണിക്ക് നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. എറണാകുളം എം എല്‍ എ ടി ജെ വിനോദ്, കോര്‍പ്പറേഷന്‍ അംഗം അജി ഫ്രാന്‍സിസ്, ഡോ. മൂസകുഞ്ഞി, സി ഐ സിബി തോമസ്, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി ഐ വിജയശങ്കര്‍, ഷാഫി നെസ്റ്റ്, റഹീം, റസാഖ് ഫോര്‍ട്ട് ലാൻഡ് എന്നിവര്‍ പരിപാടിയുടെ ആകര്‍ഷണമായിരുന്നു. ഏകദേശം മൂവായിരത്തോളം കാസര്‍കോടുകാര്‍ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗമടക്കം വിവിധ മേഖലകളിലായി കുടുംബ സമേതവും അല്ലാതെയുമായി കഴിയുകയാണ്. ഇവരില്‍ അധികവും കച്ചവടരംഗത്താണുള്ളത്. 35 വര്‍ഷത്തോളമായി ഇവിടെ സ്ഥിരമായി താമസിക്കുന്നവരും, വിദ്യാഭ്യാസം നേടുന്നതിനായി വന്നവരും ഇക്കൂട്ടത്തില്‍പ്പെടും.

ഇവരെയൊക്കെ കൂട്ടിയോജിപ്പിക്കുകയെന്ന ആഗ്രഹമായിരുന്നു എന്നും എ കെ അഷ്‌റഫ് പ്രകടിപ്പിച്ചിരുന്നത്. പക്ഷെ അകാലത്തില്‍ അദ്ദേഹം ഇവരുടെ കൂട്ടത്തില്‍ നിന്നും വിട പറഞ്ഞു പോയി. പിന്നീട് ഈ ദൗത്യം ഏറ്റെടുക്കാന്‍ വെയ്ക്കിന്റെ രക്ഷാധികാരി ഖാസിമിന്റെ നേതൃത്വത്തില്‍ നിരന്തര പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അഷ്‌റഫ് ബി എ പ്രസിഡണ്ടും, എം എം എ സലാം ജനറല്‍ സെക്രട്ടറിയും, നിസാര്‍ മുസാഫിര്‍ ഖജാഞ്ചിയുമായിട്ടുള്ള കമ്മിറ്റി നിലവില്‍ വന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിനകം ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും, ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു കഴിഞ്ഞു. ജീവകാരുണ്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.

വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ഹൃദ്യമായിരുന്നു. പ്രളയ കാലത്ത് കാസര്‍കോട്ടുകാരുടെ കാരുണ്യത്തിന്റെ കൈതാങ്ങിന്റെ മഹത്വത്തെക്കുറിച്ച് എം എല്‍ എ ടി ജെ വിനോദ് ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കാസര്‍കോട്ടുകാരുടെ സ്‌നേഹത്തെക്കുറിച്ചും, ആതിഥേയ മര്യാദകളെക്കുറിച്ചും, ജീവ കാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ചും ചലച്ചിത്ര നടനും, കാസര്‍കോട് ജീവിക്കുകയും, തന്റെ പോലീസ് ഔദ്യോഗിക ജീവിതം നയിക്കുകയും ചെയ്ത സി ഐ സിബി തോമസ് പറഞ്ഞത് സദസ് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.

 കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം സദസിന് കൈമാറി. കാസര്‍കോടും, കാസര്‍കോട്ടെ ജനങ്ങളും ഏറെ തെറ്റിദ്ധരിപ്പിക്കട്ടവരാണെന്നും അവരുടെ സ്‌നേഹം അടുത്തറിഞ്ഞാല്‍ ആരും കാസര്‍കോട്ടുകാരെ വിട്ടു പോകില്ലെന്നും, കാലങ്ങളോളം കാസര്‍കോടിന്റെ നന്മകള്‍ എറണാകുളം പട്ടണത്തില്‍ വിതറാന്‍ നിങ്ങള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കാന്‍ ഈ വിനീതനും അവസരമുണ്ടായി. വിശിഷ്ട വ്യക്തികള്‍ക്ക് വെയ്ക്കിന്റെ ഉപഹാരം നല്‍കി ആദരിച്ചു.

വിഭവ സമൃദ്ധമായ ഭക്ഷണവും, ഹൃദ്യമായ സംഗീത വിരുന്നും നല്‍കി പരിപാടിയെ കൊഴുപ്പിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് ഈയൊരു സംഗമത്തിന് അഹോരാത്രം പ്രവര്‍ത്തിച്ച വെയ്ക്കിന്റെ പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ഖാസിം, സലാം, നിസാം മുസാഫിര്‍, ഷമീം എ കെ, മുജീബ് റഹ് മാന്‍ സി എച്ച്, വിനോദ് കുമാര്‍, റാസി, ജഅഫര്‍ കാപ്പില്‍, ഹാഷിം, മുനീര്‍, ജമ്മി, മുസ്തഫ എന്നിവരായിരുന്നു. ഈയൊരു കൂട്ടായ്മ നന്മയുടെ അടയാളമാകുന്നതും കാത്തിരിക്കുന്ന പുതിയ തലമുറ വരും കാലത്ത് രണ്ട് കൈയ്യും നീട്ടി ഈ സംഘടനയെ സ്വീകരിക്കുമെന്ന പ്രത്യാശയ്ക്കാണ് തമ്മനത്തെ ഡി ഡി റിട്രീറ്റ് സെന്ററിലെ കാസര്‍കോട് സംഗമത്തോടെ തുടക്കം കുറിച്ചത്.

സംഘടനയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ നടന്‍ ആസിഫലിയാണ് നിര്‍വ്വഹിച്ചത്. ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയ്യതികളില്‍ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ടോപ് ഗിയര്‍ ട്രോഫിക്കു വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പാറ്റേണ്‍ ചെയര്‍മാന്മാരില്‍ ഒരാളായ എ കെ ഖാലിദ് ഉദ്ഘാടനം ചെയ്തിരുന്നു.

അഷ്‌റഫിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി കൊച്ചിയില്‍ ഒരു കാസര്‍കോടന്‍ കൂട്ടായ്മ

അഷ്‌റഫിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി കൊച്ചിയില്‍ ഒരു കാസര്‍കോടന്‍ കൂട്ടായ്മ

ജനുവരി 29ന് അമൃത ആശുപത്രിയില്‍ മരിച്ച അണങ്കൂര്‍ സ്വദേശി ഹബീബിന്റെ മയ്യത്ത് പരിപാലനത്തിനു ശേഷം കാസര്‍കോട്ടെത്തിക്കുകയുണ്ടായി. ആത്മഹത്യ ചെയ്ത കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ രാഗേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പോലീസ് ക്ലിയറന്‍സ്, ആംബുലന്‍സ് സൗകര്യം ചെയ്യുക വഴി ഒരു നാടിന്റെ ഹൃദയത്തില്‍ വേക്ക് എന്ന സംഘടന കുടിയിരുത്തപ്പെട്ടു. ജാതി-മത ചിന്തകള്‍ക്കപ്പുറം മനുഷ്യത്വം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുടെ ഒരുമയാണ് എറണാകുളത്ത് കണ്ടത്.


Keywords: Kasaragod, Kerala, news, Kochi, Ernakulam, Meet, Wake Kasaragod meet conducted in Ernakulam < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia