city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈത്തു റഹ് മ താക്കോല്‍ ദാനം ഞായറഴ്ച്ച; കെ പി കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയാകും

കാസര്‍കോട്: (www.kasargodvartha.com 02 .07.2017) മുസ്ലിം ലീഗ് സൈബര്‍ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്രീന്‍ ഹൗസിന്റെ കീഴില്‍ മഞ്ചേശ്വരം  മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന കാരുണ്യ ഭവന പദ്ധതിയിലെ ആദ്യത്തെ ബൈത്തുറഹ് മയുടെ താക്കോല്‍ ദാനവും പൊതുസമ്മേളനവും ഞായറാഴ്ച  3.30ന് ഉളുവാറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. മുന്‍മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ല സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നിയമസഭാംഗവുമായ കെ പി കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയാകും. അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.

ബൈത്തു റഹ് മ താക്കോല്‍ ദാനം ഞായറഴ്ച്ച; കെ പി കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയാകും

ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ മികവു തെളിയിച്ച സായിറാം ഭട്ട്, ജോസഫ് ക്രാസ്റ്റ, എം എസ് ഖാലിദ് ബാഖവി എന്നിവരെ ചടങ്ങില്‍ ആദരിക്കും. എം എല്‍ എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് തുടങ്ങിയവർ സംബന്ധിക്കും.

ജനപ്രതിനിധികളും വിവിധ യുഡിഎഫ് നേതാക്കളും സംബന്ധിക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി സംബന്ധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹം കാസര്‍കോട്ടേക്കുള്ള യാത്ര റദ്ദ് ചെയ്യുകയായിരുന്നു.

ബൈത്തു റഹ് മ താക്കോല്‍ ദാനം ഞായറഴ്ച്ച; കെ പി കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയാകും


എ കെ എം അശ്‌റഫ്, യൂസുഫ് ഉളുവാര്‍, അസീസ് ഉളുവാര്‍, മുനീര്‍ ബേരിക്ക, റിയാസ് അയ്യൂര്‍, മജീദ് പച്ചമ്പള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Whatsapp, House, Inuaguration, Muslim-league, Manjeshwaram. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia