city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പ്പറമ്പ് യൂണിറ്റ് ഭാരവാഹികള്‍


മേല്‍പ്പറമ്പ്: (www.kasargodvartha.com 18/05/2017) വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പ്പറമ്പ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എ ഫാറൂഖ് പ്രസിഡണ്ടായും അനൂപ് കളനാട് ജനറല്‍ സെക്രട്ടറിയായും അമീറലി എ ട്രഷറര്‍ ആയും പുതിയ കമ്മിറ്റി നിലവില്‍ വന്നു. മറ്റുഭാരവാഹികള്‍: ഫൈസല്‍ ചാത്തങ്കൈ, ഉദയന്‍ കെ കെ (വൈസ് പ്രസിഡണ്ടുമാര്‍), മുനീര്‍ സിറ്റി, അബ്ദുല്‍ ഖാദര്‍ ദേളി (സെക്രട്ടറിമാര്‍).

ജനറല്‍ ബോഡി യോഗം യൂണിറ്റ് പ്രസിഡണ്ട് കെ എ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ കെ അഹമദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അശോകന്‍ പൊയിനാച്ചി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ കെ ഉദയന്‍ സംഘടനാ റിപ്പോര്‍ട്ടും അമീറലി എ വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പ്പറമ്പ് യൂണിറ്റ് ഭാരവാഹികള്‍
കെ എ ഫാറൂഖ്, അനൂപ് കളനാട്, അമീറലി എ

മേല്‍പറമ്പിലെ വഴിയോര കച്ചവടം കര്‍ശനമായി തടയാന്‍ ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് നിയന്ത്രിച്ചു. ചട്ടഞ്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എം ഖാദര്‍ വ്യാപാരിയും ആരോഗ്യ മേഖലയും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. യൂണിറ്റ് സെക്രട്ടറി മുനീര്‍ സിറ്റി സ്വാഗതവും ജനറല്‍ സെക്രട്ടറി അനൂപ് കളനാട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Melparamba, Merchant, President, Secretary, Primary  Medical Center, Medical Officer, Vyapari Vyavasayi Ekopana Samithi Melparamb unit office bearers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia