city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എം. മാണിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് - സിപിഎം അവിശുദ്ധ കൂട്ടുകെട്ട്: വി.വി. രാജന്‍

കാസര്‍കോട്:(www.kasargodvartha.com 10.11.2014) അടച്ച ബാറുകള്‍ തുറക്കുന്നതിനായി കോടികള്‍ കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് - സിപിഎം അവിശുദ്ധ കൂട്ടുകെട്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍. ഇതിനായി ഇരുമുന്നണികളും മത്സരിക്കുകയാണ്. ധനമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നാടകം കളിക്കുകയാണ്. ബാര്‍കോഴക്കേസില്‍ ജനത്തെ വിഡ്ഢികളാക്കുന്ന രീതിയാണ് സര്‍ക്കാരിന്റേത്. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ വില കല്‍പ്പിക്കാതെ പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ്. കേന്ദ്ര ഏജന്‍സിയാണ് ആരോപണം അന്വേഷിക്കേണ്ടത്. അല്ലാതെ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഫലമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ അവസാനിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ബിജെപി ജില്ലാപ്രഡിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്‍, പി. രമേഷ്, രാമപ്പ മഞ്ചേശ്വരം, ശൈലജ ഭട്ട്, പി.ആര്‍. സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ശ്രീകാന്ത് സ്വാഗതവും, എസ്. കുമാര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെ.എം. മാണിയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് - സിപിഎം അവിശുദ്ധ കൂട്ടുകെട്ട്: വി.വി. രാജന്‍

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  BJP, Congress, UDF, Minister K.M Mani, Vidya Nagar, March, BJP, Bar, kasaragod, Kerala, V.V.Rajan against KM Mani

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia