city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി എസ് രണ്ടുമിനുട്ട് സംസാരിച്ച് തിരിച്ചുപോയി; അണികള്‍ നിരാശരായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/11/2015) പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വരുന്ന വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ നീട്ടിയും കുറുക്കിയുമുള്ള പ്രസംഗം കേള്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ കാഞ്ഞങ്ങാട്ട് തടിച്ചുകൂടിയെങ്കിലും വി എസ് രണ്ടുമിനുട്ട് മാത്രം സംസാരിച്ച് രാഷ്ട്രീയമൊന്നും പറയാതെ തിരിച്ചുപോയത് അണികളെ നിരാശരാക്കി.

കാഞ്ഞങ്ങാട് നഗരസഭയിലേയും തൊട്ടടുത്തുള്ള അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍ - പെരിയ പഞ്ചായത്തുകളില്‍നിന്നും വിജയിച്ച ഇടതുമുന്നണി ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംബന്ധിക്കാനാണ് വി എസ് നോര്‍ത്ത് കോട്ടച്ചേരിയിലെ പൊതുയോഗ സ്ഥലത്തെത്തിയത്. 12 മണിക്കെത്തിയ വി എസ് രണ്ട് മിനുട്ട് മാത്രം സംസാരിച്ച് 12.05 മണിയോടെ തിരിച്ചുപോയി.

ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഭരണത്തിനും എതിരെയുമുള്ള വിധിയെഴുത്താണ് ഉണ്ടായതെന്നും വിജയിച്ചുവന്ന ഇടത് ജനപ്രതിനിധികള്‍ക്ക് എല്ലാ ആശംസകള്‍ നേരുന്നതായും എല്ലാവരും നല്ലഭരണം കാഴ്ചവെക്കണമെന്നുമുള്ള അഭിപ്രായം പറഞ്ഞ് വി എസ് മടങ്ങിയതോടെ പരിപാടി അഞ്ചുമിനുട്ടുകൊണ്ട് അവസാനിച്ചു.

സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി ഐ ടി യു നേതാവ് എ കെ നാരയണന്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വി എസ് രണ്ടുമിനുട്ട് സംസാരിച്ച് തിരിച്ചുപോയി; അണികള്‍ നിരാശരായി

Keywords: Kanhangad, V.S. Achuthanandan, Kasaragod, VS speech for 2 mints

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia