പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തോടുള്ള പ്രതിഷേധമെന്ന് സൂചന; കെ എസ് കെ ടി യു കാസര്‍കോട് ജില്ലാസമ്മേളനത്തില്‍ നിന്നും വി എസ് പിന്മാറി
Sep 7, 2016, 23:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/09/2016) സി പി എം നിയന്ത്രണത്തിലുള്ള കര്‍ഷക തൊഴിലാളി യൂണിയന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന്‍ പിന്മാറി. വ്യാഴാഴ്ച ചെറുവത്തൂരില്‍ ആരംഭിക്കുന്ന കെ എസ് കെ ടി യു ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വി എസിന്റെ പിന്മാറ്റം.
സര്‍ക്കാരിന്റെ ഭാഗമാകാനുള്ള ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ പദം ഏറ്റെടുക്കാതെ മാറി നില്‍ക്കുന്ന അദ്ദേഹം കാസര്‍കോട് കര്‍ഷക തൊഴിലാളി യൂണിയന്റെ സമ്മേളനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സമ്മേളന ഭാഗമായി അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ച വേദികളിലെല്ലാം വി എസ് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിനൊപ്പം പാര്‍ട്ടി സ്‌റ്റേറ്റ് സെക്രട്ടറിയേറ്റിലേക്കും പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് സി പി എം ബഹുജന സംഘടനകളില്‍ പ്രാമുഖ്യമുള്ള കെ എസ് കെ ടി യു ജില്ലാസമ്മേളനത്തില്‍ നിന്നും വി എസ് വിട്ടു നില്‍ക്കാന്‍ കാരണമായതെന്നാണ് കരുതുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ബഹുവര്‍ണ പോസ്റ്ററുകളിലും കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളിലും വി എസ് അച്യുതാനന്ദന്റെ പേരുള്‍പെടുത്തിയിരുന്നു. ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വി എസിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ സംഘാടകര്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും ആയില്ല. ചെറുവത്തൂരിലെ കെ എസ് കെ ടി യുവിന്റെ ജില്ലാ സമ്മേളനത്തില്‍ നിന്നും വി എസിന്റെ വിട്ടു നില്‍ക്കല്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന ജില്ലയിലെ പ്രബല പക്ഷത്തിന് സഹിക്കാവുന്നതല്ല. സമ്മേളന പ്രതിനിധികളിലും ഈ ആശയകുഴപ്പം നിലനില്‍ക്കുകയാണ്.
കയ്യൂര്‍ ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലാണ് പാര്‍ട്ടിയുടെ കര്‍ഷക തൊഴിലാളി യൂണിയന്റെ ജില്ലാ സമ്മേളനത്തില്‍ നിന്നുള്ള വി എസിന്റെ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളും ഉയര്‍ന്നു വരുമോ എന്ന ആശങ്കയും സംഘാടകര്‍ക്കും യൂണിയന്‍ ജില്ലാ നേതാക്കള്‍ക്കുമുണ്ട്.
Keywords : CPM, Programme, V.S Achuthanandan, LDF, Pinarayi-Vijayan, Conference, Kasaragod, KSKTU, VS Achuthanandan will not attend KSKTU district conference.