city-gold-ad-for-blogger

ഇശൽ ഗ്രാമത്തിന് വീണ്ടും കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പദവി: വി പി അബ്ദുൽ ഖാദർ ഹാജിക്ക് ആവേശോജ്ജ്വല സ്വീകരണം

VP Abdul Khader Haji receiving shawl honor at Mogral
Photo: Special Arrangement

● നാലര പതിറ്റാണ്ടിന് ശേഷമാണ് മൊഗ്രാൽ ഇശൽ ഗ്രാമത്തിലേക്ക് ഈ പദവി തിരികെയെത്തുന്നത്.
● ഡിസംബർ 27 ശനിയാഴ്ച അദ്ദേഹം കുമ്പള പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
● 1965 മുതൽ 1980 വരെ എം സി അബ്ദുൽ ഖാദർ ഹാജിയാണ് മുമ്പ് ഈ പദവി വഹിച്ചിരുന്നത്.
● വിവരം പുറത്തുവന്നതോടെ മൊഗ്രാൽ റെഡ് സ്റ്റാർ അംഗങ്ങൾ ഹാജിയുടെ വീട്ടിലെത്തി സ്വീകരണം നൽകി.
● വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വിപുലമായ അനുമോദന ചടങ്ങുകൾ നടക്കും.

മൊഗ്രാൽ: (KasargodVartha) നാലര പതിറ്റാണ്ടുകൾക്ക് ശേഷം മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് തലമുതിർന്ന മുസ്ലിം ലീഗ് നേതാവ് വി പി അബ്ദുൽ ഖാദർ ഹാജി നിയമിതനായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. 

മുസ്ലിം ലീഗ് ജില്ലാ നേതൃത്വം വ്യാഴാഴ്ച, (ഡിസംബർ 25) ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഡിസംബർ 27 ശനിയാഴ്ച വി പി അബ്ദുൽ ഖാദർ ഹാജി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കും.

മർഹും എം സി അബ്ദുൽ ഖാദർ ഹാജിക്ക് ശേഷം നാലര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴാണ് ഇശൽ ഗ്രാമത്തിന് വീണ്ടും കുമ്പള പഞ്ചായത്തിന്റെ ഭരണസാരഥ്യം ലഭിക്കുന്നത്. 1965 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലാണ് എം സി അബ്ദുൽ ഖാദർ ഹാജി പ്രസിഡന്റ് പദവി അലങ്കരിച്ചത്. 

വൈകിയാണെങ്കിലും വി പി അബ്ദുൽ ഖാദർ ഹാജിയിലൂടെ പ്രസിഡന്റ് പദവി തിരികെ ലഭിച്ചതിന്റെ സന്തോഷം ഗ്രാമവാസികൾ പങ്കുവെക്കുകയാണ്. വിവിധ സന്നദ്ധ സംഘടനകൾ അദ്ദേഹത്തിന് അനുമോദനങ്ങളും സ്വീകരണങ്ങളും നൽകാനുള്ള ഒരുക്കത്തിലാണ്.

വിവരം അറിഞ്ഞയുടൻ മൊഗ്രാൽ റെഡ് സ്റ്റാർ അംഗങ്ങൾ വി പി അബ്ദുൽ ഖാദർ ഹാജിയുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചു. ബി കെ സത്താർ അദ്ദേഹത്തെ ഷാൾ അണിയിച്ചു. അർഷാദ് മൊഗ്രാൽ, അബ്ബാസ് നട്പ്പളം, അസീസ് ടൈലർ, കാദർ സി എച്ച് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ സന്തോഷവാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ. 

Article Summary: V P Abdul Khader Haji appointed as Kumbla Panchayat President after 45 years gap for Mogral village.

#KumblaPanchayat #MogralNews #VPAbdulKhaderHaji #KasargodNews #IUML #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia