വോട്ടര്‍ പട്ടിക പുതുക്കല്‍: അപേക്ഷകള്‍ പരിഗണിക്കുന്നു
May 30, 2012, 14:21 IST
കാസര്‍കോട്: വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുത്തലുകള്‍ വരുത്തുന്നതിനും പുതുതായി പേര് ചേര്‍ക്കുന്നതിനും ജൂണ്‍ മാസത്തില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പിനായി ഇതോടൊപ്പം അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളുടെ ഹിയറിംഗിന് സമയ ക്രമം തയ്യാറാക്കി തിരിച്ചറിയല്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്തുന്നതിനും കാര്‍ഡുകളുടെ പകര്‍പ്പുകള്‍ക്കുമായുള്ള അപേക്ഷകളുടെ ഹിയറിംഗ് എല്ലാ ബുധനാഴ്ച്ചയും വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള അപേക്ഷകള്‍ എല്ലാ വെള്ളിയാഴ്ച്ചയും അതാത് താലൂക്ക് ഓഫീസുകളില്‍ നടക്കും.
Keywords: Voter List, Renewal, Kasaragod