city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാംഗ്ലൂരി­ലേ­ക്കും തി­രു­വ­ന­ന്ത­പു­ര­ത്തേക്കും ദി­വ­സവും എ.സി. വോള്‍വോ സര്‍­വീ­സ്

ബാംഗ്ലൂരി­ലേ­ക്കും തി­രു­വ­ന­ന്ത­പു­ര­ത്തേക്കും ദി­വ­സവും എ.സി. വോള്‍വോ സര്‍­വീ­സ്
കാ­സര്‍­കോ­ട്: കാ­സര്‍­കോ­ട് നി­ന്ന് ദി­വ­സ­വും കു­മ്പ­ള- മ­ഞ്ചേ­ശ്വ­രം- മം­ഗ­ലാ­പു­രം വ­ഴി­ ബാംഗ്ലൂരി­ലേ­ക്ക് എല്ലാ സ­ജ്ജീ­ക­ര­ങ്ങ­ളു­ള്ള എ­യര്‍­ക­ണ്ടീ­ഷന്‍ വോള്‍­വോ എ.സി. മള്‍­ട്ടി ആ­ക്‌­സില്‍ ഡ­ബിള്‍ ആ­ക്‌­സില്‍ ബ­സ് സര്‍വീസ് തുടങ്ങുമെന്ന് ട്രാ­വല്‍ അ­ധി­കൃ­തര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. 21ന് രാത്രി ഒ­മ്പ­ത് മ­ണി­ക്ക് കെ.എ­സ്.ആര്‍.ടി.സി. ബ­സ് സ്റ്റാന്‍­ഡിന്‌ സ­മീ­പ­ത്ത് നി­ന്ന് സര്‍­വീ­സ് ഉദ്ഘാടനം ചെയ്യും. കാ­സര്‍­കോ­ട് നി­ന്നും രാ­ത്രി എ­ട്ടു മ­ണി­ക്ക് വി­ടു­ന്ന ബ­സ് പി­റ്റേ ദിവ­സം രാ­വി­ലെ ആ­റ് മ­ണി­ക്ക് ബാംഗ്ലൂരില്‍ എത്തും.

അ­തേ രീ­തി­യില്‍ ബാംഗ്ലൂരില്‍ നി­ന്നും രാത്രി ഒമ്പ­ത് മ­ണി­ക്ക് വി­ടു­ന്ന ബ­സ് രാ­വി­ലെ ആ­റ് മ­ണി­ക്ക് കാ­സര്‍­കോ­ട് എത്തും . യാ­ത്ര ചി­ല­വ് 700 രൂപയായിരിക്കും. ഇ­തി­നു പുറ­മെ മം­ഗ­ലാ­പു­ര­ത്ത് നി­ന്ന് രാത്രി എ­ട്ടു മ­ണി­ക്ക് വി­ട്ട് കാ­സര്‍­കോ­ട് വ­ഴി കോ­ഴി­ക്കോട്, തൃ­ശൂര്‍, എ­റ­ണാ­കു­ളം, കൊല്ലം, ആ­ല­പ്പു­ഴ വ­ഴി തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് പോ­കു­ന്ന ബ­സ് പി­റ്റേ ദിവ­സം രാ­വി­ലെ എ­ട്ട് മ­ണി­ക്ക് തി­രു­വ­ന­ന്ത­പു­രത്തെത്തും.

 തി­രു­വ­ന്ത­പുര­ത്ത് നി­ന്നും രാ­ത്രി ഏ­ഴു മ­ണി­ക്ക് വി­ടു­ന്ന ബ­സ് പി­റ്റേ ദിവ­സം മം­ഗ­ലാ­പു­രം എ­ത്തും. കാസര്‍­കോ­ട് നിന്നും കോ­ഴി­ക്കോ­ട്ടേ­ക്കു­ള്ള യാ­ത്രാ­നി­ര­ക്ക് 400 രൂ­പ. തൃ­ശൂ­രി­ലേക്ക് 600 രൂ­പ, എ­റ­ണാ­കു­ള­ത്തേ­ക്ക് 800 രൂ­പ, കൊല്ലം 900 രൂ­പ, ആ­ല­പ്പു­ഴ 1,000 രൂ­പ, തി­രു­വ­നന്ത­പു­ര­ത്തേക്ക് 1,100 രൂ­പ എ­ന്നി­ങ്ങെ­യാ­യി­രിക്കുമെന്ന് അ­ധി­കൃ­തര്‍ അ­റി­യി­ച്ചു.

മ­റ്റു­ള്ള പ്രധാ­ന ന­ഗ­ര­ങ്ങ­ളി­ലേ­ക്ക് ടി­ക്ക­റ്റിന് ഓണ്‍ലൈന്‍ ബു­ക്കിം­ഗ് വ്യ­വ­സ്ഥ­യു­ണ്ട്. കാ­സ­ര്‍­കോ­ട് കെ.എ­സ്.ആര്‍.ടി.സി. ബ­സ് സ്റ്റാന്‍­ഡിന് സ­മീ­പം പ്രണ­വ് ആള്‍­വ ഉ­ജാര്‍ 9846831151, 9947889767, 231 658 എ­ന്ന ന­മ്പ­റില്‍ കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ ല­ഭ്യ­മാ­കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രണവ് ആള്‍വ, ലോഗേഷ് ഷെട്ടി, നാഗേഷ് ഷെട്ടി, ശാന്തറാവു, സജീഷ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Press Meet, Bus, Travels,  Service, Kumbala, KSRTC, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia