അഖിലേന്ത്യാ വോളി ഫെസ്റ്റ് 2013: സംഘാടക സമിതി രൂപീകരണം 15ന്
Feb 14, 2013, 17:07 IST
കാസര്‍കോട്: യൂത്ത് ക്ലബ് പെരുമ്പളയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഏഴു വരെ കോളിയടുക്കം രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യാ പുരുഷ-വനിത വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ ടീമുകളായ ഒ.എന്‍.ജി.സി ഡെറാഡൂണ്‍, ഐ.സി.എഫ് ചെന്നൈ, ഐ.ഒ.സി ചെന്നൈ, വെസ്റ്റേണ്‍ റെയില്‍വെ, ചെന്നൈ കസ്റ്റംസ്, ബി.എസ്.എന്‍.എല്‍ കര്‍ണാടക തുടങ്ങിയ ടീമുകള്‍ പുരുഷ വിഭാഗത്തിലും കെ.എസ്.ഇ.ബി, സതേണ്‍ റെയില്‍വെ, സായ് തലശ്ശേരി, വെസ്റ്റേണ്‍ റെയില്‍വെ തുടങ്ങിയ ടീമുകള്‍ വനിതാ വിഭാഗത്തിലും മത്സരിക്കും.
ഇന്ത്യയിലെ പ്രമുഖ താരങ്ങളായ സുബ്ബറാവു, മന്‍ദീപ് സിംഗ്, പ്രഭാകരന്‍, ജോണ്‍ ക്രിസ്റ്റഫര്‍, നവീന്‍ ജേക്കബ് രാജ, മിനിമോള്‍ എബ്രഹാം, ടി.ജി രാജു, പൂര്‍ണിമ ശ്രീധരന്‍ തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കാനിറങ്ങും. ആദ്യമായി കോളിയടുക്കത്ത് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് വന്‍ ജനകീയോത്സവമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 15 ന് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords: Volleyball, Tournament, Kasaragod, Kerala, Koliyadukkam, Kerala, Kerala Vartha, Kerala News, Volleyball fest: Committee formation on 15