city-gold-ad-for-blogger

മോഡി പ്രഭാവം അവസാനിച്ചു; കോണ്‍ഗ്രസ് തിരിച്ചുവരുന്നു - വി.എം. സുധീരന്‍

ചെര്‍ക്കള: (www.kasargodvartha.com 18.09.2014) മോഡി പ്രഭാവം ഇന്ത്യയില്‍ അവസാനിക്കുന്നതിന്റെ ആരംഭവും കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ തുടക്കവുമാണ് ഇന്ത്യയില്‍ വിവധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ധ്രുവീകരണത്തിലൂടെ നേട്ടംകൊയ്യാമെന്ന ബി.ജെ.പി. മാനേജര്‍മാരുടെ തന്ത്രങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. സി.പി.എമ്മിന് കൊലപാതകം കൂടെപ്പിറപ്പാണെന്ന് തെളിയിക്കുന്നതാണ് കതിരൂറിലെ മനോജിന്റെ കൊലപാതകം. അവര്‍ക്ക് ഈ രീതിയില്‍മാത്രമേ മുന്നോട്ട്‌പോകാന്‍ കഴിയുകയുള്ളുവെന്നും സുധീരന്‍ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയ്ക്കുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് ജനപക്ഷത്ത്‌നിന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള നയങ്ങളും തീരുമാനങ്ങളുമാണ് മദ്യനയം അടക്കമുള്ള വിഷയങ്ങളില്‍ യു.ഡി.എഫ്. സ്വീകരിച്ചിരിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡലം-ബൂത്തുതല പുനസംഘടനയ്ക്കുശേഷം എല്ലാ ജില്ലാകളിലും നടക്കുന്ന കണ്‍വെന്‍ഷന്റെ ഭാഗമായാണ് കാസര്‍കോട്ടും പരിപാടി സംഘടിപ്പിച്ചത്. വീക്ഷണം പത്രത്തിന്റേയും ജയ്ഹിന്ദ് ചാനലിന്റേയും പ്രചരണ പ്രവര്‍ത്തനങ്ങളും സുധീരന്‍ നിര്‍വ്വഹിച്ചു.


കണ്‍വെന്‍ഷനില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ഭാരവാഹികളായ എം.എം. ഹസന്‍, കെ.പി. അനില്‍കുമാര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, സതീശന്‍ പാച്ചേനി, ശൂരനാട് രാജശേഖരന്‍, ടി. സിദ്ദിഖ്, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവരും, ഡി.സി.സി. ഭാരവാഹികളും സംസാരിച്ചു.
മോഡി പ്രഭാവം അവസാനിച്ചു; കോണ്‍ഗ്രസ് തിരിച്ചുവരുന്നു - വി.എം. സുധീരന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia