city-gold-ad-for-blogger

ആഹ്ലാദ തിമിര്‍പ്പില്‍ നാട്ടുകാര്‍; നെല്ലിക്കുന്ന് കടപ്പുറം പാലം മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 06.10.2014) നെല്ലിക്കുന്ന് ബീച്ച് റോഡിലെ പുനര്‍നിര്‍മാണം പൂര്‍ത്തിയായ നെല്ലിക്കുന്ന് കടപ്പുറം പാലം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

കാസര്‍കോട് നെല്ലിക്കുന്ന്, ചേരങ്കൈ, കസബ കടപ്പുറം നിവാസികളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഏക പ്രവേശന റോഡാണ് നെല്ലിക്കുന്ന് ബീച്ച് റോഡ്. കാലപ്പഴക്കം ചെന്നതും കഷ്ടിച്ച് ഒറ്റവരി വാഹന ഗതാഗതം മാത്രം സാധ്യമായതും കാല്‍നട യാത്ര പോലും ദുസ്സഹമായ പഴകിയ പാലമാണ് ഈ റോഡില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലം 55 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒറ്റവരി പാലമാക്കിയത്.

ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ പാലം പുനര്‍നിര്‍മാണത്തിനുള്ള തുക വകയിരുത്തിയിരുന്നു. ബജറ്റ് പ്രസംഗത്തില്‍ നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് പണം നീക്കിവെച്ചതായി ധനമന്ത്രി കെ.എം മാണി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 7.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചത്. പിന്നീട് അഞ്ച് കോടി രൂപയ്ക്കുള്ള സാങ്കേതിക അനുമതിയും ലഭിച്ചു. ചട്ടഞ്ചാല്‍ എഞ്ചിനീയറിംഗ് കമ്പനിയാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തത്. കരാര്‍ പ്രകാരമുള്ള നിര്‍മാണ കാലാവധിയായ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കരാറുകാര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു.

45 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന് 48,500 മനുഷ്യ പ്രയത്‌നങ്ങളും 842 മെട്രിക് ടണ്‍ സിമന്റും 124.50 മെട്രിക് ടണ്‍ സ്റ്റീലും ആവശ്യമായിവന്നു. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ബീച്ച് റോഡിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും.

മന്ത്രിക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കുന്നതിനും ചടങ്ങ് വിജയിപ്പിക്കുന്നതിനും നാട്ടുകാരുടെ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആഹ്ലാദ തിമിര്‍പ്പില്‍ നാട്ടുകാര്‍; നെല്ലിക്കുന്ന് കടപ്പുറം പാലം മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

Keywords : Kasaragod, Kerala, Bridge, MLA, Inauguration, V.K Ibrahim Kunh, NA Nellikkunnu MLA. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia