city-gold-ad-for-blogger

ബേക്കല്‍ ബീച്ച് പാര്‍ക്ക് റോഡ് പിഡബ്ല്യൂഡിയെ ഏല്‍പ്പിക്കണമെന്നും സൈക്കിള്‍ ട്രാക്കോട് കൂടിയ തീരദേശ റോഡുണ്ടാക്കണമെന്നും ആവശ്യം; പാര്‍ക്കിലെ സന്ദര്‍ശക ഫീസ് നിരക്ക് മാറ്റണം

ബേക്കല്‍: (www.kasargodvartha.com 09.03.2020) ബേക്കല്‍ ബീച്ച് പാര്‍ക്ക് റോഡ് പിഡബ്ല്യൂഡിയെ ഏല്‍പ്പിക്കണമെന്നും സൈക്കിള്‍ ട്രാക്കോട് കൂടിയ തീരദേശ റോഡുണ്ടാക്കണമെന്നും ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് ബോഡി യോഗം ബിആര്‍ഡിസിയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ബിആര്‍ഡിസിയുടെ ബീച്ച് പാര്‍ക്ക്, റെഡ് മൂണ്‍ ബീച്ച് തുടങ്ങിയ പാര്‍ക്കിന് വേണ്ടി സ്ഥാപിച്ച ടിക്കറ്റ് കൗണ്ടര്‍ ഈ റോഡിന്റെ അരികിലാണുള്ളത്.

ഇരു പാര്‍ക്കുകളിലേക്കും വ്യത്യസ്ഥ കൗണ്ടര്‍ സ്ഥാപിച്ച് പാര്‍ക്കിനകത്തെ ഈ റോഡ് അടക്കം പിഡബ്ല്യൂഡിക്ക് വിട്ട് കൊടുത്താല്‍ മാത്രമേ റോഡ് വികസനം സാധ്യമാകുകയുള്ളൂ. ബിആര്‍ഡിസി റോഡ് കൈയ്യടക്കി വച്ചതിനാല്‍ നിര്‍ദിഷ്ട കാഞ്ഞങ്ങാട്-ബേക്കല്‍ തീരദേശ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ട്. നിലവില്‍ ഒരു പാര്‍ക്ക് സന്ദര്‍ശിക്കുന്നവരോട് രണ്ട് പാര്‍ക്കിന്റെ ഫീസ് വാങ്ങുന്നതും, പാര്‍ക്കിംഗ് ചെയ്യാതെ സന്ദര്‍ശകരെ പാര്‍ക്കിലേക്ക് വിടാന്‍ വരുന്നവരോടും, കെടിഡിസി ബീച്ച് കാമ്പിലേക്ക് വരുന്നവരോടും പ്രവേശന ഫീസും, പാര്‍ക്കിംഗ് ഫീസും വാങ്ങുന്നത് സ്ഥിരമായി പ്രതിഷേധത്തിന് കാരണമാകുന്നു.

യോഗത്തില്‍ ചെയര്‍മാന്‍ അഷ്‌റഫ് എം ബി എം അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍മാന്‍ മണി മാധവന്‍ നമ്പ്യാര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ കളനാട് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ഫാറൂക്ക് കാസ്മി നന്ദി പറഞ്ഞു.

ബേക്കല്‍ ബീച്ച് പാര്‍ക്ക് റോഡ് പിഡബ്ല്യൂഡിയെ ഏല്‍പ്പിക്കണമെന്നും സൈക്കിള്‍ ട്രാക്കോട് കൂടിയ തീരദേശ റോഡുണ്ടാക്കണമെന്നും ആവശ്യം; പാര്‍ക്കിലെ സന്ദര്‍ശക ഫീസ് നിരക്ക് മാറ്റണം

Keywords:  Bekal, News, Kasaragod, visit, Fees, Road, PWD, Beach Park,Ticket, Visitor fees in the park should be changed < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia