city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെ വരവേറ്റ 'ബേക്കല്‍കോട്ട' കാസര്‍കോടിന്റെ നേര്‍ ചിത്രമായി

കാഞ്ഞങ്ങാട്:(www.kasargodvartha.com 02.12.2019) അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ കേരള സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇടം നേടിയ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിച്ച ബേക്കല്‍ കോട്ടയുടെ മാതൃകയിലുള്ള എക്‌സിബിഷന്‍ കമാനം കാസര്‍കോടിന്റെ നേര്‍ ചിത്രമായി. ഈ കമാനം കാണാനും ഫോട്ടോയെടുക്കാനും മാത്രമായി നൂറുക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്.

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെ വരവേറ്റ 'ബേക്കല്‍കോട്ട' കാസര്‍കോടിന്റെ നേര്‍ ചിത്രമായി

80 അടി നീളവും 40 അടി വീതിയും ഒന്നര ടണ്‍ ജിഐ പൈപ്പും 4000 ത്തിലധികം ലാറ്ററൈറ്റ് ടൈല്‍സും ഒരു ടണ്‍ വി ബോര്‍ഡും ഉപയോഗിച്ച് 30 തൊഴിലാളികള്‍ 15 ദിവസത്തോളം രാവും പകലും ജോലിയെടുത്താണ് ബേക്കല്‍ കോട്ടയുടെ മാതൃകയിലുള്ള കൂറ്റന്‍ എക്‌സിബിഷന്‍ പ്രവേശന കവാടം നിര്‍മ്മിച്ചത്.

60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെ വരവേറ്റ 'ബേക്കല്‍കോട്ട' കാസര്‍കോടിന്റെ നേര്‍ ചിത്രമായി

നീലേശ്വരത്തുള്ള സജി എന്നയാളാണ് അദ്ധേഹത്തിന്റെ ലാറ്റ് സ്റ്റോണ്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ കലോത്സവത്തിന് വേണ്ടി ഈ കൂറ്റന്‍ എക്‌സിബിഷന്‍ കമാനം നിര്‍മ്മിച്ച് നല്‍കിയിരുന്നത്.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്്, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍, ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍, മഞ്ചേശ്വരം എം എല്‍ എ എന്‍ സി ഖമറുദ്ധീന്‍, ജില്ലാ ജഡ്ജ് ഡി സജിത്കുമാര്‍ തുടങ്ങിയ ഒട്ടേറെപ്പേരാണ് ഈ കമാനം സന്ദര്‍ശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news,Kanhangad, Bekal, State School Kalolsavam 2019., Exhibition, Busstand, Photo, Neeleswaram, visitors more interested bekkalcotta exhibition show

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia