city-gold-ad-for-blogger

രാഷ്ട്രഭാഷ ഉന്നതതല സംഘം കേന്ദ്ര സര്‍വ്വകലാശാല ഓഫീസ് സന്ദര്‍ശിച്ചു

രാഷ്ട്രഭാഷ ഉന്നതതല സംഘം കേന്ദ്ര സര്‍വ്വകലാശാല ഓഫീസ് സന്ദര്‍ശിച്ചു
കാസര്‍കോട്: യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ രാഷട്രഭാഷ ഉന്നതതല സംഘം കേരള കേന്ദ്ര സര്‍വ്വകലാശാല കാസര്‍കോട് ഓഫീസ് സന്ദര്‍ശിച്ചു. മുന്‍ പാര്‍ലമെന്റ് അംഗം ലക്ഷ്മി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജാന്‍സി ജെയിംസുമായി കൂടിക്കാഴ്ച നടത്തി. സംഘത്തിലെ മറ്റ് അംഗങ്ങളായ ഡോ. മഹേഷ്ചന്ദ്ര ഗുപ്ത, ജയപ്രകാശ് കര്‍ധം, ഡോ. ഊര്‍മിള ദേവി, ഉര്‍സുല മിന്‍ജ് എന്നിവരും പങ്കെടുത്തു. 

ഔദ്യോഗിക ഭാഷ എന്ന നിലയില്‍ ഹിന്ദി ഭാഷ പ്രചാരണവും പഠനവും അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര സര്‍വ്വകലാശാലയില്‍ രാഷ്ട്ര ഭാഷാ സെല്‍ ഉടന്‍ രൂപീകരിക്കുമെന്ന് ഡോ. ലക്ഷ്മി പ്രസാദ് പറഞ്ഞു. വിവിധ ഹിന്ദി പണ്ഡിതന്മാരുടെ സഹായത്താല്‍സര്‍വ്വകലാശാല തയ്യാറാക്കിയ എം.എ.ഹിന്ദി കരിക്കുലം മികവുറ്റ ഹിന്ദി വകുപ്പ് തുടങ്ങാന്‍ എന്തുകൊണ്ടും ഉചിതമാണെന്നും കേരളത്തില്‍നിന്നുള്ള ഹിന്ദി പണ്ഡിതന്മാരുടെയും സാഹിത്യകാരന്മാരുടെയും കൃതികള്‍ പഠന വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി തലത്തിലും ഔദ്യോഗിക ആശയവിനിമയത്തിലും ഹിന്ദിക്ക് പ്രത്യേക പ്രാധാന്യം നല്‍കാന്‍ സര്‍വ്വകലാശാല പ്രതിജ്ഞാ ബദ്ധമാണെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു.

Keywords:  Central University, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia