city-gold-ad-for-blogger

ഓഫറുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിഷന്‍ കെയര്‍

കാസര്‍കോട്: (www.kasargodvartha.com 07/03/2015) കണ്ണട വ്യാപാര രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വിഷന്‍ കെയര്‍ ഒപ്പ്റ്റിക്കല്‍സ് ആന്‍ഡ് ഐ ക്ലിനിക്കിന്റെ കാസര്‍കോട് ഷോറും രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമായ ഓഫറുകളും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് വിഷന്‍ കെയര്‍ ഡയറക്ടര്‍ സിറാര്‍ അബ്ദുല്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിര്‍ധനരായ 100 പേര്‍ക്ക് സൗജന്യമായി കണ്ണട ഫ്രെയിമുകളും 10 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും നടത്തും. ഇതിനു വേണ്ടി പള്ളി കമ്മിറ്റികളുടെയോ, അമ്പല കമ്മിറ്റികളുടേയോ, നെഹ്‌റു യുവകേന്ദ്രയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബ്ബുകളുടേയോ ഭാരവാഹികളുടെ ഒപ്പും സീലുമുള്ള അപേക്ഷ ഫോറം ഹാജരാക്കണം.

സൗജന്യ നേത്രപരിശോധന നടത്താന്‍ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ചുരുങ്ങിയത് 15 ഓളം നേത്ര പരിശോധന ക്യാമ്പുകളും നടത്തും. കഴിഞ്ഞവര്‍ഷം 10 നേത്ര പരിശോധന ക്യാമ്പുകളും 50 ഓളം സൗജന്യ കണ്ണട വിതരണവും വിഷന്‍ കെയര്‍ സംഘടിപ്പിച്ചിരുന്നു.

കൂടാതെ മാര്‍ച്ച് 10 മുതല്‍ 31 വരെ വിഷന്‍ കെയറിന്റെ കാസര്‍കോട് ഷോറൂമില്‍നിന്നും വാങ്ങുന്ന കണ്ണട ഫ്രെയിമുകള്‍ക്ക് അവരവരുടെ വയസ് അനുസരിച്ചുള്ള ഡിസ്‌ക്കൗണ്ട് നല്‍കും. ഉദാഹരണത്തിന് 50 വയസുള്ളയാള്‍ക്ക് 50 ശതമാനവും, 100 വയസുള്ളയാള്‍ക്ക് സൗജന്യമായും കണ്ണടയുടെ ഫ്രൈം നല്‍കും. നിബന്ധനകള്‍ക്ക് വിധേയമായാണ് ഓഫര്‍ നല്‍കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ വിഷന്‍ കെയര്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് അബൂയാസറും സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഓഫറുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിഷന്‍ കെയര്‍


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia