വിശ്വനാഥ ഗൗഡയുടെ മരണം: ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Apr 22, 2016, 19:06 IST
കാസര്‍കോട്: (www.kasargodvartha.com 22/04/2016) ബന്തടുക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിശ്വനാഥ ഗൗഡയുടെ മരണം ആത്മഹത്യയല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും െ്രെകംബ്രാഞ്ച് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ കാരണം ഇല്ലെന്നും ക്രൈംബ്രാഞ്ച് സി ഐ അബ്ദുര്‍ റഹീം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് ആദ്യം അന്വേഷിച്ച അന്നത്തെ സി ഐ പി ഹബീബ് റഹ് മാനാണ് ആത്മഹത്യയാണെന്നു കാണിച്ച് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പൊട്ടാത്ത തോക്കാണ് മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നു കണ്ടെത്തിയതെന്നു ശാസ്ത്രീയ റിപ്പോര്‍ട്ട് വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് ക്രൈംബ്രാഞ്ചിനു വിട്ട കേസ് സി ഐ മാരായ പി തമ്പാന്‍ നായര്‍, കെ മുരളീധരന്‍, മൊയ്തീന്‍കുട്ടി, കെ വി വേണുഗേപാല്‍ എന്നിവര്‍ മാറി മാറി അന്വേഷിച്ചിരുന്നു. കെ വി വേണുഗോപാല്‍ നടത്തിയ അന്വേഷണത്തില്‍ വെടി വെക്കാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ തോക്ക് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. മുമ്പ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഡിജിപി തുടര്‍ച്ചയായി തിരിച്ചയ്കകുകയായിരുന്നു. പിന്നീട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിശ്വനാഥ ഗൗഡ കൊലക്കേസില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്കും പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് എഡിജിപി അനന്തകൃഷ്ണന് നല്‍കുകയും ചെയ്തിരിക്കുന്നത്.

Keywords: Crimebranch, Congress, Kasaragod, Bandaduka, Report, Case, Investigation, Murder