city-gold-ad-for-blogger

വിശ്വനാഥ ഗൗഡ വധക്കേസ്: സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ; കൊലയ്ക്ക് പിന്നില്‍ റിട്ട. കോളജ് അധ്യാപകനെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 22.04.2016) ബന്തടുക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വിശ്വനാഥ ഗൗഡയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. കൊലയ്ക്കുപിന്നില്‍ ഒരു റിട്ട. കോളേജ് അധ്യാപകനാണെന്ന വിവരം പുറത്തു വന്നു. ഇയാള്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് വിശ്വനാഥ ഗൗഡയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എച്ച് എച്ച് ഡബ്ല്യൂ- മൂന്ന് വിഭാഗം കണ്ടെത്തിയിട്ടുള്ളത്.

ഗൗഡയുടെ മരണത്തില്‍ തുടക്കത്തില്‍ തന്നെ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഇത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം തുടക്കത്തിലേ നടന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ സ്വാധീനിക്കാനും സമ്മര്‍ദ്ദത്തിലാഴ്ത്താനും കോണ്‍ഗ്രസ് - സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുകയും ചെയ്തു. ഗൗഡ സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അന്ന് ക്രൈംബ്രാഞ്ചിന്റെ ആദ്യ അന്വേഷണ ഉദ്യാോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തത്. മൃതദേഹത്തിനടുത്തു നിന്ന് ലഭിച്ച യഥാര്‍ത്ഥ തോക്ക് മാറ്റി ഉപയോഗ ശൂന്യമായ തോക്ക് തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കി ക്രൈംബ്രാഞ്ച് നാടകം കളിക്കുകയായിരുന്നുവെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിന് കേസന്വേഷിച്ച അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും പ്രമുഖ സിപിഎം - കോണ്‍ഗ്രസ് നേതാക്കളും പ്രതികളാകുമെന്ന് ഉറപ്പായിട്ടുണ്ട്. പതിനാല് വര്‍ഷം മുമ്പാണ് വിശ്വനാഥ ഗൗഡ കൊല്ലപ്പെട്ടത്. കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ പി ഗോപാലന്‍, കോണ്‍ഗ്രസ് നേതാക്കളായ ബന്തടുക്ക സ്വദേശി മാധവന്‍ നായര്‍, പുഴനാട് ഗോപാലകൃഷ്ണന്‍, എ ജെ ജോര്‍ജ്, തുടക്കത്തില്‍ കേസന്വേഷിച്ച കാസര്‍കോട് ക്രൈംബ്രാഞ്ച് സി ഐ ആയിരുന്ന കെ മുരളീധരന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് െ്രെകംബ്രാഞ്ച് (എച്ച്.എച്ച്. ഡബ്ല്യൂമൂന്ന്) ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹ് മാന്‍, എഡിജിപി എസ് അനന്തകൃഷ്ണനു റിപ്പോര്‍ട്ട് നല്‍കി.

വിശ്വനാഥ ഗൗഡ വധക്കേസിന്റെ തുടരന്വേഷണം നടത്തിയ മറ്റ് നാല് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും തൃക്കരിപ്പൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും ഈ കേസില്‍ പ്രതികളാകും. മരണത്തിനിടയാക്കിയ യഥാര്‍ത്ഥ തോക്ക് അന്വേഷണ സംഘത്തിന് നല്‍കാതെ ഒളിപ്പിച്ചുവെച്ചുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെണ്ടത്തിയത്. 2002 മാര്‍ച്ച് 9 നാണ് വിശ്വനാഥ ഗൗഡ ബന്തടുക്കയിലെ വീടിന് സമീപം വെടിയേറ്റ് മരിച്ചത്. മൃതദേഹത്തിനരികില്‍ നിന്നും ലഭിച്ച തോക്ക് ഉപയോഗശൂന്യമായിരുന്നുവെന്ന് അന്വേഷണത്തില്‍ പിന്നീടാണ് വ്യക്തമായത്.

വിശ്വനാഥ ഗൗഡ വധക്കേസ്: സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ; കൊലയ്ക്ക് പിന്നില്‍ റിട്ട. കോളജ് അധ്യാപകനെന്ന് സൂചന


Keywords: Kasaragod, Bandaduka, Murder, Investigation, Congress, Police, Crimebranch, Hosdurg

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia