city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

കാസര്‍കോട്: ഐശ്വര്യവും സമൃദ്ധിയും കണികണ്ടുണരാന്‍ വിഷു വന്നെത്തി. ഞായറാഴ്ചയാണ് വിഷു. ആഘോഷങ്ങള്‍ കെങ്കേമമാക്കാനുള്ള ഒരുക്കങ്ങള്‍ നാടെങ്ങും നടന്നുവരികയാണ്. നഗരത്തിലെ കടകളില്‍ വിഷുത്തലേന്നായ ശനിയാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തുണിക്കടകളിലും പടക്കക്കടകളിലും പച്ചക്കറികടകളിലും രാവിലെ മുതല്‍ ആളുകളുടെ തിരക്കായിരുന്നു.

കൊടും ചൂടിനെയും ജലക്ഷാമത്തെയും വകവെക്കാതെയാണ് വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ നടക്കുന്നത്. ദൂര സ്ഥലങ്ങളിലുള്ളവര്‍ വിഷുവിന് സ്വന്തം വീടുകളില്‍ എത്തിക്കഴിഞ്ഞു. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ കുട്ടികളെല്ലാം വിഷുവിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പടക്കങ്ങളും മറ്റും വാങ്ങിവെച്ച് തയ്യാറെടുത്തിരിക്കുകയാണ്.

പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം വിഷു ആഘോഷത്തിന് മങ്ങലേല്‍പിച്ചിട്ടുണ്ടെങ്കിലും അതൊക്കെ അവഗണിച്ചാണ് ആളുകള്‍ മേട വിഷുവിനെ വരവേല്‍ക്കുന്നത്. കണിയൊരുക്കാനുള്ള സാധനങ്ങളില്‍ പലതും ഇപ്പാള്‍ വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ചക്കയും മാങ്ങയും വെള്ളരിക്കയും പുത്തന്‍ കലവും കൊന്നപ്പൂവും മറ്റുമാണ് വീടുകളില്‍ കണിവെക്കുന്നത്. ക്ഷേത്രങ്ങളിലും കണിയൊരുക്കും. തറവാട് ഭവനങ്ങളില്‍ കാരണവന്മാര്‍ കുട്ടികള്‍ക്ക് വിഷുക്കോടിയും വിഷുക്കൈനീട്ടവും നല്‍കും.

വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
നെല്‍കൃഷിയുള്ളവര്‍ കാര്‍ഷിക വൃത്തികള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസം കൂടിയാണ് വിഷു. ഇപ്പോള്‍ അത്തരം ചടങ്ങുകള്‍ അന്യം നിന്നു പോയെങ്കിലും മലയാളികള്‍ക്ക് ഗൃഹാതുരത്വമുള്ള ഓര്‍മകള്‍ വിഷു സമാഗതമാകുമ്പോള്‍ ഉണരുകയാണ്.

Keywords:  Festival, Shop, Vegetable, House, Temple, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Vishu comes with all gaiety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia