city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവില്‍ നാടെങ്ങും വിഷു ആഘോഷം

കാസര്‍കോട്: (www.kasargodvartha.com 14.04.2016) ഹൈന്ദവ ഗൃഹങ്ങളിലും ആരാധനാലയങ്ങളിലും പുലര്‍ച്ചെ കണിയൊരുക്കി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേകം പൂജകളും വിഷു ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകളും നടന്നു. പുതുവസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും വിഷുവിനെ ആഘോഷത്തോടെയാണ് നാടെങ്ങും വരവേറ്റത്. കണിക്കൊന്നയും വെള്ളരിയും പഴുത്ത അടയ്ക്കയും വെറ്റിലയും ചക്കയും തുടങ്ങി നിരവധി വിഭവങ്ങള്‍ നിരത്തിയാണ് കണിയൊരുക്കിയത്.

ഗള്‍ഫ് മലയാളികളും ആഹ്ലാദപൂര്‍വം വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകം കൂടിയായിട്ടാണ് വിഷു അറിയപ്പെടുന്നത്. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കൈനീട്ടം നല്‍കുന്നതും വിഷുവിന്റെ പ്രത്യേകതയാണ്. അതേസമയം അവശ്യസാധനങ്ങളുടേയും പച്ചക്കറികളുടേയും വിലക്കയറ്റം ഈ വിഷുക്കാലത്ത് ഉപഭോക്താക്കളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അന്യസ്ഥാനങ്ങളില്‍ നിര്‍മ്മിച്ച കൃഷ്ണവിഗ്രഹങ്ങള്‍ വിഷുവിന് നഗരങ്ങളില്‍ സുലഭമായത്, വരും വര്‍ഷങ്ങളില്‍ നമ്മുടെ ഗ്രാമത്തില്‍ വിരിഞ്ഞ കണിക്കൊന്നയ്ക്ക് പകരം പ്ലാസ്റ്റിക് നിര്‍മ്മിതമായ കണിക്കൊന്ന കണികാണേണ്ട അവസ്ഥയും മലയാളിക്ക് ദൂരമല്ലെന്ന് തെളിയിക്കുന്നു. അസഹ്യമായ ചൂടും ഇത്തവണത്തെ പ്രത്യേകതയാണ്.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിഷുവുമായി ബന്ധപ്പെട്ട് പടക്ക വില്‍പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വീടുകളില്‍ പടക്കങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും നിയന്ത്രണം ഉണ്ടായിരുന്നു. കടകളിലും പടക്ക വില്‍പന ശാലകളിലുമെല്ലാം പരിമിതമായ പടക്കശേഖരമാണ് ഉള്ളത്. പടക്കം കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് സ്‌റ്റോക്ക് കുറവായതിനാല്‍ അത് നാല്‍കാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി.

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവില്‍ നാടെങ്ങും വിഷു ആഘോഷം




Keywords: Kasaragod, Malayalam, Celebration, Vegitable, Fruits,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia