city-gold-ad-for-blogger

വൃദ്ധസദനത്തിലെ അമ്മമാര്‍ വിഷു ആഘോഷിച്ചു


വൃദ്ധസദനത്തിലെ അമ്മമാര്‍ വിഷു ആഘോഷിച്ചു
സായി പ്രേമകുടീരത്തിലെ അന്തേവാസികളായ അമ്മമാര്‍ക്കുള്ള വിഷുകോടി വിതരണം ചെയ്യുന്നു  


തൃക്കരിപ്പൂര്‍: സാമ്പാറും കൂട്ടുകറിയും തോരന്‍ തുടങ്ങി വിഭവ സമൃദ്ധമായ വിഷു സദ്യ കഴിച്ചപ്പോള്‍ അവരുടെ ശരീരത്തോടൊപ്പം മനസ്സിനും ഉന്മേഷമായി. ഉറ്റവര്‍ ഉപേഷിച്ച നടക്കാവ് സായി പ്രേമകുടീരത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികളായ അമ്മമാരാണ് വിഷുസദ്യയും വിഷുക്കൊടിയും ലഭിക്കുക വഴി ഉന്മേഷവതികളായിത്തീര്‍ന്നത്. മക്കളും പേരമക്കളും മറ്റു അടുത്ത ബന്ധുക്കള്‍ ഉണ്ടായിട്ടും അനാഥരായി കഴിയുന്ന ഏഴു അമ്മമാരാണ് ഇവിടെയുള്ളത് തൃക്കരിപ്പൂരിലെ ടി സി എന്‍ ചാനലിന്റെ വെബ് സൈറ്റ് ഉല്‍ഘാടന വേളയിലാണ് പത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അമ്മമാരേ തേടിയെത്തിയത്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചും കുശലം പറഞ്ഞും ഏറെ നേരം ചെലവിട്ട ശേഷം എല്ലാവരും പിരിഞ്ഞു. ചാനല്‍ പ്രതിനിധി നിഷാന്ത് അധ്യക്ഷത വഹിച്ചു .സത്യാ സായി സേവാസമിതി സെക്രട്ടറി ലക്ഷ്മണന്‍, പ്രസ്സ്ഫോറം പ്രസിഡന്റ് എ മുകുന്ദന്‍, മുതിര്‍ന പത്ര പ്രവര്‍ത്തകന്‍ വി ടി ശാഹുല്‍ഹാമിദ്, തുടങ്ങിയവര്‍ സംസാരിച്ചു. പി പ്രസാദ് സ്വാഗതവും ജയരാജ് വാര്യര്‍ നന്ദിയും പറഞ്ഞു.

Keywords: Vishu celebrates, Old age home, Trikaripur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia