'ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകനായി ജനിക്കണം'; വിഷ്ണുവിന്റെ ബാഗില്‍ നിന്നും കുറിപ്പ് കണ്ടെത്തി
Jun 17, 2015, 19:27 IST
കാസര്‍കോട്: (www.kasargodvartha.com 17/06/2015) കളനാട് തുരങ്കത്തിന് സമീപം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ വിഷ്ണു (20) വിന്റെ ബാഗില്‍ നിന്നും കുറിപ്പ് കണ്ടെത്തി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ അച്ഛന്റെ മകനായി ജനിക്കണം എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് വിഷ്ണുവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ചെറുവാഞ്ചേരി അമ്പലത്തുംകണ്ടി ഹൗസില്‍ കര്‍ഷകനായ പ്രകാശന്റെ മകനാണ് മംഗളൂരു എ.ജെ. ആശുപത്രി മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായ വിഷ്ണു.
ജൂലൈയില്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് വിഷ്ണുവിന്റെ മരണം. കോളജില്‍ വിഷ്ണുവിന് മെറിറ്റില്‍ സീറ്റ് ലഭിച്ചിരുന്നില്ല. മാനേജ്‌മെന്റ് കോട്ടയിലാണ് അഡ്മിഷന്‍ നേടിയത്. ആദ്യ വര്‍ഷത്തില്‍ ഒരു പേപ്പര്‍ ലഭിച്ചിരുന്നില്ല. അവിടെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു വിഷ്ണു പഠനം നടത്തിവന്നിരുന്നത്. പിന്നിലായ പേപ്പര്‍ എഴുതിയെടുക്കാനുള്ള പരീക്ഷാ ഫീസും വാങ്ങിയാണ് വിഷ്ണു നാട്ടില്‍ നിന്നും കോളജിലേക്ക് കഴിഞ്ഞയാഴ്ച മടങ്ങിയത്.
ചൊവ്വാഴ്ച രാത്രി വിഷ്ണു വീട്ടിലേക്ക് വിളിച്ചിരുന്നു. മംഗളുരുവില്‍ ബസിലാണ് ഉള്ളതെന്നാണ് വിളിച്ചപ്പോള്‍ വീട്ടുകാരോട് പറഞ്ഞത്. ഫോണ്‍ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരുന്നകാര്യം അറിയിച്ചിരുന്നില്ല. ചൊവ്വാഴ്ച തന്നെ വിഷ്ണു കാസര്‍കോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കളനാട് തുരങ്കത്തിന് സമീപം ട്രെയിനില്‍നിന്നും വീണ് മരിച്ചത് കണ്ണൂരിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി

കളനാട് തുരങ്കത്തിന് സമീപം യുവാവ് ട്രെയിനില്‍നിന്നും വീണ് മരിച്ചു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് സംശയം
Keywords : Kasaragod, Kerala, Suicide, Police, Railway, Melparamba, Vishnu.

Advertisement: