ഇത് വിഷ്ണുഭട്ടിന്റെ മുപ്പതാമത് ജില്ലാതല സംഗീത യാത്ര
Nov 19, 2013, 19:58 IST
മഞ്ചേശ്വരം: വെളളിക്കോത്ത് വിഷ്ണുഭട്ട് 1987ല്‍ തുടക്കമിട്ട ജില്ലാതല സംഗീത യാത്ര ഇന്ന് മുപ്പതില്‍ എത്തി നില്‍ക്കുന്നു. ക്വാമി ഏകതാ വാരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, നെഹ്‌റു യുവകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സദ്ഭാവനാ സന്ദേശ യാത്രയോടനുബന്ധിച്ചാണ് വിഷ്ണുഭട്ട് തന്റെ 30-ാമത് സംഗീത യാത്ര നടത്തുന്നത്.
സദ്ഭാവനാ യാത്രയുടെ ലക്ഷ്യമായ സാഹോദര്യം, സമത്വം, സാമൂഹിക വികസനം എന്നീ സന്ദേശങ്ങള്‍ സംഗീത യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വിഷ്ണുഭട്ട് ലക്ഷ്യമിടുന്നത്. 30-ാമത് ജില്ലാതല സംഗീത യാത്രയുടെ ഉദ്ഘാടനം മഞ്ചേശ്വരം കുഞ്ചത്തൂര്‍മാടയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍ ഗാനമാലപിച്ച് നിര്‍വഹിച്ചു.
സദ്ഭാവനാ യാത്രയോടനുബന്ധിച്ച് ഏഴുദിവസം എല്ലാ കേന്ദ്രങ്ങളിലും വിഷ്ണുഭട്ടും സംഘവും സ്വരരാഗ വിസ്മയം നടത്തും. കാസര്‍കോട് ബി.ജി ഈശ്വരഭട്ട്, രവീന്ദ്രന്‍ പാടി, ഗണേഷ് കോളിയാട്ട്, രമേശന്‍ പുന്നത്തിരിയന്‍ എന്നീ യുവകവികളുടെ രചനകളാണ് യാത്രയില്‍ വിഷ്ണുഭട്ട് ആലപിക്കുന്നത്. മാനവ മൈത്രി സന്ദേശം ഉള്‍ക്കൊളളുന്ന ഈ രചനകള്‍ കന്നഡ, തുളു, മലയാളം എന്നീ ഭാഷകളിലും അദ്ദേഹം ആലപിക്കുന്നു.
വിഷ്ണുഭട്ടിന്റെ ഗാനത്തിന് താളമേളങ്ങള്‍ ഒരുക്കുന്നത് കെ.ടി രതീഷ്, വി. കൃഷ്ണകുമാര്‍, കെ. മുരളീധരന്‍ നായര്‍ എന്നിവരാണ്. 1987ലാണ് ഇത്തരം ജനകീയ സംഗീത യാത്രയ്ക്ക് തുടക്കം കുറിച്ചത്. സമ്പൂര്‍ണ സാക്ഷരതാ പദ്ധതിക്ക് ആവേശം പകരുന്ന സംഗീത യാത്രകള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയുളള സന്ദേശ യാത്ര, സ്ത്രീധന പീഡനത്തിനെതിരെയുളള സന്ദേശ യാത്രകള്‍ തുടങ്ങിയവ വെളളിക്കോത്ത് വിഷ്ണുഭട്ട് സംഘടിപ്പിച്ച സംഗീതയാത്രകളില്‍ ചിലത് മാത്രം. ഇപ്പോള്‍ കാസര്‍കോട് ഗവ.ഗേള്‍സിലെ സംഗീത അധ്യാപകനാണ് വിഷ്ണുഭട്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Manjeshwaram, Kasaragod, Kerala, Vishnubhat, Song, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752