city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിസതട്ടിപ്പില്‍ പെട്ട് മരുഭൂമിയില്‍ കുടുങ്ങിയ യുവാവിന്റെ മോചനത്തിനായി കുടുംബം ആഭ്യന്തരമന്ത്രിയെ കണ്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2014) വിസതട്ടിപ്പിനിരയായി സൗദി അറേബ്യയിലെ മരുഭൂമിയില്‍ കുടുങ്ങിയ യുവാവിന്റെ മോചനത്തിനായി കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ അപ്പാട്ടില്ലത്ത് അബ്ദുള്‍ ഖാദറാണ് വിസ തട്ടിപ്പില്‍ പെട്ട് മാസങ്ങളായി സൗദി അറേബ്യന്‍ അതിര്‍ത്തിയിലെ അഫ്‌റുന്‍ ബാദില്‍ മരുഭൂമിയില്‍ കുടുങ്ങിക്കഴിയുന്നത്. ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിശ്രമിക്കുകയായിരുന്ന മന്ത്രി രമേശ് ചെന്നിത്തലയെ ഖാദറിന്റെ ഭാര്യ സീനത്തും രണ്ട് മക്കളും വൃദ്ധരായ മാതാപിതാക്കളും നേരില്‍ കണ്ട് പരാതി നല്‍കി. വിസ ഏജന്റ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്തണമെന്നും ഭര്‍ത്താവിന് നാട്ടിലെത്താനുള്ള വഴിയൊരുക്കി കൊടുക്കണമെന്നും സീനത്ത് മന്ത്രിയോട് താണുകേണപേക്ഷിച്ചു.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ഡ്രൈവര്‍ വിസയാണെന്ന് പറഞ്ഞ് ഏജന്റായ തൃക്കരിപ്പൂര്‍ സ്വദേശി ഷാക്കിര്‍, അബ്ദുല്‍ ഖാദറിനെ കുവൈത്തിലേക്ക് അയച്ചത്. വിസ നല്‍കിയ വകയില്‍ 90,000 രൂപ ഷാക്കിര്‍ ഖാദറില്‍ നിന്നും വാങ്ങിയിരുന്നു. ഒരുമാസക്കാലം അറബിയുടെ വീട്ടുജോലിയായിരുന്നു അബ്ദുല്‍ ഖാദറിന് ജോലി. പിന്നീട് ഖാദറിനെ അറബി സൗദി അതിര്‍ത്തിയിലെ മരുഭൂമിയിലേക്ക് ആടുമേയ്ക്കുന്നതിനായി കൊണ്ടുപോയി. ഖാദറിനെ മരുഭൂമിയില്‍ തനിച്ചാക്കി അറബി സ്ഥലം വിടുകയും ചെയ്തു.

പാസ്‌പോര്‍ട്ട് ഉള്‍പെടെയുള്ള യാത്ര രേഖകള്‍ അറബിയുടെ കൈവശമായിരുന്നു. ഇത് നാട്ടിലേക്ക് തിരിച്ചെത്താനുള്ള ഖാദറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 11 മാസക്കാലം മരുഭൂമിയില്‍ തീ തിന്നുകഴിയുന്ന ഖാദറിന് ഒരു നേരം പോലും കഷ്ടിച്ചാണ് ആഹാരം കിട്ടുന്നത്. താമസം ആട്ടിന്‍ കൂട്ടത്തോടൊപ്പവും.

ഭാര്യ എം ടി പി സീനത്തും നാലും രണ്ടും വയസുള്ള രണ്ട് പെണ്‍മക്കളും, മാതാപിതാക്കളും ഖാദറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. വാടക വീട്ടില്‍ കഴിയുകയാണ് ഖാദറിന്റെ കുടുബം.
വിസതട്ടിപ്പില്‍ പെട്ട് മരുഭൂമിയില്‍ കുടുങ്ങിയ യുവാവിന്റെ മോചനത്തിനായി കുടുംബം ആഭ്യന്തരമന്ത്രിയെ കണ്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Minister, Ramesh-Chennithala, Family, Cheating, Youth, Saudi Arabia, Abdul Kader. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia