city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഡിഎഫ് ഹര്‍ത്താല്‍: കാസര്‍കോട്ട് പോലീസുമായി ഉന്തും തള്ളും

യുഡിഎഫ് ഹര്‍ത്താല്‍: കാസര്‍കോട്ട് പോലീസുമായി ഉന്തും തള്ളും
കാസര്‍കോട്: സിപിഎം വിമത നേതാവ് ടി. പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട്ട് സംഘര്‍ഷം സൃഷ്ടിച്ചു. വാഹനങ്ങള്‍ തടഞ്ഞ് കടകളടപ്പിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞതോടെയാണ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘര്‍ഷം ഉടലെടുത്തത്.

യുഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനാഫ് നുള്ളിപ്പാടിയെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ നടത്തിയ ശ്രമം പ്രവര്‍ത്തകര്‍ നേരിട്ടു. ഇതേതുടര്‍ന്നാണ് പോലീസുമായി വാക്ക് തര്‍ക്കവും പിടിവലിയും നടന്നത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ എം.ജി റോഡിലെ കടകമ്പോളങ്ങള്‍ അടപ്പിച്ചു. പ്രകടനത്തിന് ഡിസിസി ജനറല്‍ സെക്രട്ടറി കെ. നീലകണ്ഠന്‍, നഗരസഭാ കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി, ആര്‍. ഗംഗാധരന്‍, മമ്മു ചാല, കമലാക്ഷ സുവര്‍ണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

ഹര്‍ത്താലിനെ നേരിടാന്‍ നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുന്നതറിഞ്ഞ് കടയുടമകള്‍ പലരും ഷട്ടര്‍ താഴ്ത്തി. സ്വാകര്യവാഹനങ്ങളും നഗരത്തില്‍ നിന്നും പിന്‍വാങ്ങി. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടെ ഓട്ടവും കുറഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷകളില്‍ ഭൂരിഭാഗവും സര്‍വ്വീസ് അവസാനിപ്പിച്ചു.

കാഞ്ഞങ്ങാട്ടും ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

യുഡിഎഫ് ഹര്‍ത്താല്‍: കാസര്‍കോട്ട് പോലീസുമായി ഉന്തും തള്ളും

യുഡിഎഫ് ഹര്‍ത്താല്‍: കാസര്‍കോട്ട് പോലീസുമായി ഉന്തും തള്ളും

Photo: Zubair Pallickal


Keywords: Kasaragod, Harthal, UDF, CPM, Murder

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia