എരിയാലില്‍ സംഘര്‍ഷം: പോലീസ് ലാത്തിച്ചാര്‍ജും ഗ്രാനേഡ് പ്രയോഗവും
May 27, 2012, 01:05 IST
കാസര്‍കോട്: ഇലക്ട്രിക് പോസ്റ്റില്‍ പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് എരിയാല്‍ ബ്‌ളാര്‍കോട് സംഘര്‍ഷം, ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും രണ്ട് റൗണ്ട് ഗ്രാനേഡും പ്രയോഗിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഈ പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഒരു വിഭാഗം പെയിന്റടിച്ചത് മറുവിഭാഗം വികൃതമാക്കിയെന്നാരോപിച്ച് കല്ല്യാണ വീട്ടില്‍ നിന്നും പോവുകയായിരുന്ന യുവാക്കളെ ഒരു സംഘം ആളുകള്‍ തടഞ്ഞു വെച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും സംഘടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജനങ്ങളെ പിരിച്ചു വിടാന്‍ ലാത്തിചാര്‍ജും ഗ്രേനൈഡും പ്രയോഗിക്കുകയായിരുന്നു. ജില്ല പോലീസ് ചീഫ് സുരേന്ദ്രന്‍, എ.എസ്.പി ഷിബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kasaragod, Kerala, Violence, Eriyal, Electric Post, Illegal Painting, Police