city-gold-ad-for-blogger

Case | കലോത്സവത്തിന്റെ അവസാന ദിവസം തളങ്കര ഗവ. സ്‌കൂളിൽ ഒരു സംഘത്തിന്റെ അഴിഞ്ഞാട്ടമെന്ന് പരാതി; 'ക്രൂരമായ അക്രമങ്ങളും മർദനവും'; 20 ഓളം പേർക്കതിരെ കേസെടുത്ത് പൊലീസ്

School Attack During Cultural Festival
Photo Credit: Facebook / Govt Muslim VHSS Kasaragod Thalangara

● 'ഓഫീസ് റൂമിൽ അതിക്രമിച്ചുകയറി' 
● 'ഓഫീസ് ജീവനക്കാരനെയും പിടിഎ വൈസ് പ്രസിഡന്റിനെയും ആക്രമിച്ചു'
● 'ഓഡിറ്റോറിയത്തിൽ പടക്കം പൊട്ടിച്ചു, ഫർണിച്ചർ നശിപ്പിച്ചു'

കാസർകോട്: (KasargodVartha) കലോത്സവത്തിന്റെ അവസാന ദിവസം സ്‌കൂളിൽ ക്രൂരമായ അക്രമം അഴിച്ചുവിടുകയും മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ 20 ഓളം പേർക്കതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. തളങ്കര ഗവ. മുസ്ലീം വൊകേഷണൽ ഹയർ സെകൻഡറി സ്‌കൂളിൽ ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കാസർകോട് ടൗൺ പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശഹബാൻ, കണ്ടാലറിയാവുന്ന മറ്റ് 20 ഓളം പേർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഹമ്മദ് ശഹബാന്റെ നേതൃത്വത്തിൽ 20-ഓളം പേർ സ്‌കൂൾ ഓഡിറ്റോറിയത്തിലും ഓഫീസ് റൂമിലും അതിക്രമിച്ചുകയറുകയും, ഓഡിറ്റോറിയത്തിൽ പടക്കം പൊട്ടിക്കുകയും, ഓഫീസ് റൂമിൽ കയറി പിടിഎ വൈസ് പ്രസിഡന്റിനെയും ഓഫീസ് ജീവനക്കാരനെയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി  പരാതിയിൽ പറയുന്നു.

കൂടാതെ, ഓഫീസിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയും ഓഡിറ്റോറിയത്തിലുണ്ടായിരുന്ന 10-ഓളം ഫൈബർ കസേരകളും രണ്ട് ബെഞ്ചുകളും നശിപ്പിക്കുകയും ചെയ്തതായും ഈ ആക്രമണത്തിൽ ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപൽ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ബിഎൻഎസ് 332(സി), 126(2), 115(2), 296, 351(2), 190 എന്നീ വകുപ്പുകളും പൊതുസ്വത്ത് നാശനഷ്‌ടപ്പെടുത്തുന്നത് തടയൽ ആക്റ്റ് നിയമത്തിലെ 3(1) വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

#Kasaragod #Kerala #schoolattack #culturalfestival #violence #police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia