വിനായക ചതുര്‍ത്ഥി: സെപ്തംബര്‍ രണ്ടിന് കാസര്‍കോട്ട് പ്രാദേശിക അവധി
Aug 30, 2019, 21:06 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2019) സെപ്തംബര്‍ രണ്ടിന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ വിവിധ പരിപാടികളോടെയാണ് വിനായക ചതുര്‍ത്ഥി നടന്നുവരുന്നത്. മണ്ണിലുണ്ടാക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ പൂജക്ക് ശേഷം ജലത്തില്‍ നിമജ്ജനം ചെയ്യും. കാസര്‍കോട്, മംഗലാപുരം പ്രദേശത്താണ് വിനായക ചതുര്‍ത്ഥി ആഘോഷം പ്രധാനമായും നടക്കുന്നത്.
Keywords: Kerala, kasaragod, news, District Collector, vinayaka chathurthi holiday for september 2