city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുമതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.01.2018) റീസര്‍വേ പൂര്‍ത്തിയാക്കിയ ഹൊസ്ദുര്‍ഗ് താലൂക്കിലെ ഒമ്പത് വില്ലേജുകളില്‍ റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയതായി ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ അറിയിച്ചു. അജാനൂര്‍, ചിത്താരി, പള്ളിക്കര, പള്ളിക്കര (രണ്ട്), കീക്കാന്‍, ഹൊസ്ദുര്‍ഗ്, ചെറുവത്തൂര്‍, പിലിക്കോട്, മാണിയാട്ട് എന്നീ വില്ലേജുകളിലാണ് പരാതികള്‍ പരിഹരിക്കാന്‍ അനുമതി നല്‍കിയത്.

റീസര്‍വേക്ക് ശേഷം പലസ്ഥലങ്ങളുടെയും ഉടമകളുടെ പേര് തെറ്റായിട്ടാണ് വില്ലേജ് ഓഫീസുകളിലെത്തിയ റെക്കോര്‍ഡുകളില്‍ അച്ചടിച്ച് വന്നിരുന്നത്. യഥാര്‍ത്ഥ ഉടമകളുടെ പേരിന് പകരം മുന്നാധാരക്കാരന്റെ പേര് വന്നത് മൂലം നികുതി അടക്കാനോ കൈവശാവകാശരേഖക്ക് അപേക്ഷിക്കാനോ സാധിക്കാതെ നിരവധിയാളുകള്‍ നട്ടം തിരിയുകയായിരുന്നു.

റീസര്‍വേക്ക് ശേഷം പലരുടെയും ഭൂമിയുടെ വിസ്തീര്‍ണത്തിലും വന്‍ കുറവുകളും വന്നിട്ടുണ്ട്. ഇവ അവപരിഹരിച്ച് കിട്ടുന്നതിന് വേണ്ടി ഭൂവുടമകള്‍ വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. റീസര്‍വേക്ക് ശേഷം അനുഭവപ്പെട്ട നൂലാമാലകള്‍ നിമിത്തം വില്ലേജ് ഓഫീസുകളില്‍ നികുതി സ്വീകരിക്കാത്തതിനാല്‍ ബാങ്ക് വായ്പക്ക് വേണ്ടിയുള്ളവരും വീട് നിര്‍മ്മാണത്തിനുള്ള ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടവരും വസ്തു രജിസ്റ്റര്‍ ചെയ്യാനുള്ളവരും ഒരു പോലെ ഊരാകുടുക്കില്‍പെടുകയായിരുന്നു. ഇവ പരിഹരിക്കണമെന്ന ഭൂവുടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് തഹസില്‍ദാര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്.

റീസര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുമതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Hosdurg, News, Village Office, Earth, Tax, Solve, Pallikara, Village officers allowed to settle complaints related to the re-survey
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia