Accident | വിലേജ് ഓഫീസ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

● ഉപ്പള ഐലയിൽ വെച്ചായിരുന്നു അപകടം.
● ബായാർ വിലേജ് അസിസ്റ്റന്റ് ഹരിപ്രസാദ് ആണ് മരിച്ചത്
● മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
ഉപ്പള: a(KasargodVartha) വിലേജ് ഓഫീസിലെ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബായാർ വിലേജ് അസിസ്റ്റന്റ് ഉപ്പള ശിവജിനഗറിലെ ഹരിപ്രസാദ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ ഉപ്പള ഐലയിൽ വെച്ചായിരുന്നു അപകടം.
റെയിൽവേ പാളം മുറിച്ചു കടന്നു പോകുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നുവെന്ന് കരുതുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം പോസ്റ്റ്മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതനായ നാരായണൻ - യശോദ ദമ്പതികളുടെ മകനാണ് ഹരിപ്രസാദ്. ഭാര്യ: ഭൂവന, മകൻ: സമർത്ഥ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A village officer in Uppala tragically died after being hit by a train while crossing the tracks. The incident occurred at Uppala Aila, and the police are investigating.
#TrainAccident #Uppala #Kerala #VillageOfficer #Tragedy #PoliceInvestigation